രണ്ട് ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പക്ഷിപ്പനി സംസ്ഥാനദുരന്തമായി പ്രഖ്യാപിച്ചു. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത ആലപ്പുഴ, കോട്ടയം ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും അതിര്‍ത്തിപ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള കോഴിയും മുട്ടയും ഇറക്കുമതി ചെയ്യുന്നതിന് തമിഴ്നാട് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ആലപ്പുഴയില്‍ നെടുമുടി, കരുവാറ്റ, തകഴി, പള്ളിപ്പാട് എന്നീ നാല് പഞ്ചായത്തുകളിലും കോട്ടയം ജില്ലയില്‍ നീണ്ടൂര്‍ പഞ്ചായത്തിലുമാണ് പക്ഷിപ്പനിയുടെ സാന്നിധ്യം കണ്ടെത്തിയത്. നീണ്ടൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലും ഒരുമീറ്റര്‍ ചുറ്റളവുള്ള പ്രദേശത്തും പക്ഷികളെ കൊന്നൊടുക്കുന്ന നടപടികള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.
വൈറസ് മനുഷ്യരിലേക്ക് പടരില്ലെന്നാണ് നിഗമനമെങ്കിലും എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗബാധയേറ്റ പക്ഷികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍, കശാപ്പുകാര്‍, മൃഗഡോക്ടര്‍മാര്‍, ഫാം ജീവനക്കാര്‍ എന്നിവര്‍ പ്രതിരോധ നടപടികള്‍ കൈക്കൊള്ളണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. 2014ല്‍ സ്ഥിരീകരിച്ചതില്‍ നിന്നും മരണ നിരക്ക് കുറഞ്ഞ വൈറസാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന് വേണ്ടുന്ന എല്ലാ നടപടികളും ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ പനി സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ എത്തി രോഗലക്ഷണമുള്ളവരെ നിരീക്ഷണത്തില്‍ വെച്ചുകൊണ്ട് അവര്‍ക്ക് ഹീമോ പ്രപ്പൊലെന്റ്സ് നല്‍കുന്നുതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....