ബിജെപി സംസ്ഥാന നേതൃത്വവും ചെന്നിത്തലയും കരുതിയ രാഷ്ട്രീയക്കളിക്ക് മുതിരാതെ തന്റെ ഭരണഘടനപജ്ഞായ ഉത്തരവാദിത്വം നിർവഹിച്ച് ഗവർണർ നയപ്രഖ്യാപനം നടത്തി.
കേന്ദ്രത്തിനെതിരായ ഭാഗങ്ങൾ വായിക്കാതെ വിടുക എന്ന ചില മുൻഗാമികളുടെ രീതിയോ കഴിഞ്ഞ തവണ ചെയ്ത എതിർപ്പോലെ വായിക്കുന്നു എന്ന സ്വന്തം ശൈലി പോലും ഗവർണ്ണർ പിൻതുടർന്നില്ല.
കഴിഞ്ഞ വർഷം പൗരത്വ നിയമഭേദഗതിക്ക് എതിരായ ഭാഗം വിയോജിപ്പോടെ വായിക്കുന്നുവെന്നാണ് ഗവർണർ പറഞ്ഞത്.
കൃത്യം ഒൻപത് മണിക്ക് തന്നെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി.
ഏറ്റവുമൊടുവിൽ കൊവിഡ് 19 മഹാമാരി വിതച്ച പ്രതിസന്ധി അടക്കം നിരവധി വെല്ലുവിളികളാണ് സർക്കാർ നേരിടുന്നത് എന്ന് പറഞ്ഞു തുടങ്ങിയ നയപ്രഖ്യാപനം മുഴുവൻ വായിച്ചാണ് അദ്ദേഹം സഭവിട്ടത്.
ഞാൻ ഭരണഘടനാപരമായ ചുമതലയാണ് നിർവഹിക്കുന്നത്. തടയരുത് എന്ന് ഗവർണർ പ്രതിക്ഷത്തിനോട് ആവശ്യപ്പെടുകയും ചെയ്തു.
നയപ്രഖ്യാനത്തിൽ നിന്ന്
ലോക്ക്ഡൗൺ കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന സർക്കാർ വാഗ്ദാനം പാലിച്ചു. എല്ലാ വീടുകളിലും ഭക്ഷ്യകിറ്റുകൾ എത്തിച്ചു. അതിഥിത്തൊഴിലാളികൾക്ക് ഭക്ഷണം നൽകി. രോഗവ്യാപനം തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചു.
ലോക്ക്ഡൗൺ കാലത്ത് 20,000 കോടി രൂപയുടെ ദുരിതാശ്വാസപാക്കേജ് പ്രഖ്യാപിച്ച ആദ്യസംസ്ഥാനമായിരുന്നു കേരളം. ക്ഷേമപെൻഷൻ അർഹരായ എല്ലാവർക്കും എത്തിച്ചു. ആയിരം രൂപയുടെ സഹായധനം നൽകി. സുഭിക്ഷകേരളം ഉൾപ്പടെയുള്ള പദ്ധതികൾ നടപ്പാക്കി. കൊവിഡ് കാലത്ത് ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നവയായിരുന്നു ഇവയെല്ലാം.
കൊവിഡ് പ്രതിസന്ധികാലത്ത് ജോലി സൃഷ്ടിക്കാനുള്ള പദ്ധതികൾ നടപ്പാക്കി. 11604 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. സ്വയംപര്യാപ്ത പച്ചക്കറി ഉദ്പാദനത്തിനുള്ള പദ്ധതികൾ നടപ്പാക്കി. നൂറ് ദിനകർമ്മപരിപാടി വിജയമായിരുന്നു. ഇതിൻറെ രണ്ടാം ഘട്ടം നടപ്പാക്കി വരികയാണ്.
കൊവിഡ് മരണനിരക്ക് കുറച്ചുകൊണ്ടുവന്ന ഏകസംസ്ഥാനമാണ് കേരളം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അടക്കമുള്ള നിരവധി വെല്ലുവിളികൾ ഇനിയും മുന്നിലുണ്ട്. കൊവിഡ് വ്യാപനം ഫലപ്രദമായി കുറയ്ക്കാനാകുമെന്ന ആത്മവിശ്വാസം സർക്കാരിനുണ്ട്.
ഈ വെല്ലുവിളികൾക്കിടയിലാണ് നമ്മൾ തദ്ദേശതെരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയത്. പരമാവധി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
ഫെഡറലിസത്തിന് വലിയ വെല്ലുവിളികൾ നേരിടുന്ന കാലമാണിത്. ഫെഡറലിസം സംരക്ഷിക്കണമെന്ന് കേന്ദ്രസർക്കാരിനോട് പല തവണ ആവശ്യപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കൊവിഡ് പ്രതിസന്ധികാലത്ത് കടമെടുപ്പിനുള്ള പരിധി ഉയർത്തണമെന്ന് സർക്കാർ പലതവണ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതാണ്. ഇതടക്കം സംസ്ഥാനത്തിൻറെ താത്പര്യം സംരക്ഷിക്കാനുള്ള പല ആവശ്യങ്ങളും സർക്കാർ ഉന്നയിച്ചിരുന്നു.
പൗരത്വനിയമം കൊണ്ടുവന്ന കാലം മുതൽ, അതിനെതിരെ ആശങ്കകളും സമരങ്ങളും ഉയർന്ന കാലം മുതൽ മതേതരത്വം സംരക്ഷിക്കണമെന്ന് പല തവണ ആവശ്യമുന്നയിച്ച, അതിന് വേണ്ടി നിലനിന്ന സർക്കാരാണ് കേരളത്തിലേത്. സഹകരണമനോഭാവത്തോടെ കേന്ദ്രവും സംസ്ഥാനങ്ങളും മുന്നോട്ട് പോകണമെന്നത് സംസ്ഥാനസർക്കാരിൻറെ പ്രഖ്യാപിത നിലപാടാണ്.
സാമ്പത്തികമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളുമായി സംസ്ഥാനസർക്കാർ മുന്നോട്ട് പോകുകയാണ്. പരമാവധി സംസ്ഥാനത്ത് തൊഴിലവസരങ്ങൾ ഉറപ്പാക്കും. കൊവിഡ് പ്രതിസന്ധി കാരണം തിരികെ വരേണ്ടി വന്ന പ്രവാസികൾക്ക് തൊഴിലുറപ്പാക്കും. സാമൂഹ്യസുരക്ഷാപദ്ധതികളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കും. നിക്ഷേപകർ കേരളത്തെ മികച്ച വ്യവസായ സൗഹൃദ സംസ്ഥാനം എന്ന് കരുതുന്നു.
കൊവിഡ് പ്രതിസന്ധി തുടങ്ങിയപ്പോൾത്തന്നെ രോഗവ്യാപനം ഫലപ്രദമായി നേരിട്ട സംസ്ഥാനമാണ് കേരളം. തദ്ദേശഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് മികച്ച പ്രവർത്തനമാണ് ആരോഗ്യ, റവന്യൂ, പൊലീസ് വിഭാഗങ്ങൾ നടത്തിയത്. പകർച്ചവ്യാധി നിയന്ത്രണനിയമം കൊണ്ടുവന്ന് പാസ്സാക്കി. കഴിഞ്ഞ ജനവരിയിൽ തന്നെ കൺട്രോൾ റൂമും വാർ റൂമും തുറന്നു കൊവിഡിന് എതിരായ പോരാട്ടം തുടങ്ങി. ടെസ്റ്റിംഗിന് കൃത്യമായി എല്ലാ ജില്ലകളിലും സജ്ജീകരിച്ചു. ദിശ ഹെൽപ് ലൈനുകൾ തുറന്നു. ക്വാറൻറീനിലുള്ളവർക്കും, ചികിത്സയിലുള്ളവർക്കും, അതിഥിത്തൊഴിലാളികൾക്കും, മുതിർന്ന പൗരൻമാർക്കും, അടിയന്തരസഹായം ആവശ്യമുള്ളവർക്കും കൃത്യമായ പിന്തുണ നൽകി. സന്നദ്ധപ്രവർത്തകർ എല്ലാ തരത്തിലും സർക്കാരിൻറെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി. ആശ, അങ്കണവാടി പ്രവർത്തകരുടെ സേവനം അതുല്യമായിരുന്നു.
ആരോഗ്യ പ്രവർത്തകർക്ക് ശക്തി പകരാൻ കൊവിഡ് ബ്രിഗേഡ് കൊണ്ട് വന്നു. മാനസികസംഘർഷം അനുഭവിച്ചവർക്ക് പിന്തുണയും കൗൺസലിംഗും നൽകാനാകുന്നുണ്ട്.
ആരോഗ്യവകുപ്പ് മുന്നിൽ നിന്ന് ഈ നീക്കങ്ങൾ നയിച്ചപ്പോൾ റവന്യൂ വകുപ്പും തദ്ദേശഭരണവകുപ്പും അവസരത്തിനൊത്ത് ഉയർന്നു. മികച്ച പ്രവർത്തനം കാഴ്ചവച്ചു. രോഗികൾക്ക് കൃത്യമായി ചികിത്സ ഉറപ്പാക്കാൻ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങാനായി.
കേന്ദ്രഏജൻസികൾ സംസ്ഥാനസർക്കാരിൻറെ അഭിമാനപദ്ധതികൾ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ഇത് പല പദ്ധതികളുടെയും മുന്നോട്ട് പോക്കിന് വിഘാതമായി.
വിവിധ വിഭാഗങ്ങൾക്കായി സമാശ്വാസത്തിനായി 25000 കോടിയുടെ പദ്ധതികൾ നടപ്പാക്കി. കൊവിഡ് മൂലം ഉള്ള സാമ്പത്തിക മാന്ദ്യം നേരിടാൻ ഉള്ള കേന്ദ്ര സഹായം പോരാ. ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാൻ ഇനിയും 2023 വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. കടമെടുപ്പ് പരിധി കൂട്ടാൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. പ്രതിസന്ധി കാലത്ത് ഇത്തരത്തിൽ ആശയക്കുഴപ്പങ്ങളുണ്ടാകുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇന്ധനവില കുത്തനെ കൂടുന്ന സ്ഥിതിയാണ്. ഇത് പല തരത്തിലും സംസ്ഥാനത്തിൻറെ സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചു. എക്‌സൈസ് ഡ്യൂട്ടി കൂട്ടിയതും വലിയ പ്രതിസന്ധിയുണ്ടാക്കി.
തൊഴിൽ നിയമങ്ങളും പുതിയ കാർഷികനിയമഭേദഗതികളും രാജ്യത്തെ സാധാരണക്കാരെ വലിയ രീതിയിൽ ബാധിക്കുന്നതാണ്. പുതിയ കർഷകനിയമഭേദഗതികൾ മിനിമം താങ്ങുവിലയെ ഇല്ലാതാക്കുന്നതും, കോർപ്പറേറ്റ് ഇടനിലക്കാരെ സഹായിക്കുന്നതുമാണ്. ഉപഭോക്തൃസംസ്ഥാനമായ കേരളം പോലെയുള്ളവർക്ക് ഇത് വലിയ തിരിച്ചടിയുണ്ടാക്കുന്നതാണ്. റബ്ബർ ഉൾപ്പടെയുള്ള നമ്മുടെ വിളകൾക്ക് കൃത്യമായ താങ്ങുവില ഉറപ്പാക്കുന്ന നീക്കങ്ങളുമായി മുന്നോട്ട് പോകണമെന്ന് കേന്ദ്രസർക്കാരിനോട് ശക്തമായി ആവശ്യപ്പെടും.
ഡാറ്റാ സെൻററുകളുടെ നവീകരണം 2021-ഓടെ ലക്ഷ്യമിടുന്നു. കെ ഫോൺ പദ്ധതി ഉടൻ യാഥാർഥ്യമാകും. കെ ഫോൺ വഴി പാവപെട്ടവർക്ക് സൗജന്യമായി ഇൻറർനെറ്റ് ലഭ്യമാക്കും. സെമി ഹൈ സ്പീഡ് റെയിൽ പദ്ധതി കേന്ദ്ര അനുമതി കാത്തിരിക്കുന്നു. വിശദമായ പദ്ധതിരൂപരേഖ കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. മെട്രോ പോളിറ്റൻ ട്രാൻസ്പോർട് പദ്ധതി കോഴിക്കോടും തിരുവനന്തപുരത്തും നടപ്പാക്കും. തിരുവനന്തപുരം ടാഗോർ തിയേറ്റർ സാംസ്‌കാരിക ഹബ് ആക്കി മാറ്റും.
കാർഷിക നിയമഭേദഗതിയെ വിമർശിക്കുന്ന ഈ ഭാഗം പ്രസംഗത്തിൻറെ കരടിലുണ്ടെങ്കിലും ഗവർണ്ണർ തിരുത്തൽ ആവശ്യപ്പെട്ടിരുന്നില്ല. അതിനാൽ ഈ ഭാഗം ഗവർണർ എതിർപ്പില്ലാതെ വായിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....