കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ മുല്ലപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് കണ്ണൂരിലെ നേതാക്കള്‍ കെ.സുധാകരന്റെ നേതൃത്വത്തിലുള്ള കണ്ണൂരിലെ നേതാക്കളാണ് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ചത്.സണ്ണി ജോസഫ് എം.എല്‍.എ, മാര്‍ട്ടിന്‍ ജോര്‍ജ് എന്നീ നേതാക്കളാണ് കണ്ണൂരില്‍ നിന്നും ചര്‍ച്ചയില്‍ പങ്കെടുത്തത്.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഡി.സി.സി നിര്‍ത്തിയ സ്ഥാനാര്‍ത്ഥിക്ക് ബദലായി കെ.പി.സി.സി അധ്യക്ഷന്റെ നിര്‍ദ്ദേശപ്രകാരം ബദല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് എന്തടിസ്ഥാനത്തിലാണെന്ന് ഇവര്‍ ചോദിച്ചു.തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍ നിന്നും മുല്ലപ്പള്ളിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് കണ്ണൂരിലെ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
കോഴിക്കോട്ട് ചേര്‍ന്ന കെപിസിസി ഉത്തര മേഖലാ നേതൃ സംഗമത്തിലാണ് നേതാക്കള്‍ കൊമ്പുകോര്‍ത്തത്. അതേസമയം എംപിമാരായ കെ മുരളീധരനും രാജ്മോഹന്‍ ഉണ്ണിത്താനും യോഗത്തില്‍നിന്ന് വിട്ടുനിന്ന് നേതൃത്വത്തിനെതിരെ പ്രതിഷേധിച്ചു.ഇന്നത്തെ കെപിസിസി നേതൃത്വം ഈ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലം തൊടില്ലെന്ന് നേതാക്കള്‍ പറഞ്ഞു. കെ സുധാകരന്‍ എംപി, വി എസ് വിജയരാഘവന്‍, സണ്ണി ജോസഫ് എംഎല്‍എ തുടങ്ങിയവരാണ് നേതൃത്വത്തിന്റെ പിടിപ്പുകേടിനെതിരെ ആഞ്ഞടിച്ചത്.
വെല്‍ഫെയര്‍ പാര്‍ടി ബന്ധത്തിലെ താളപ്പിഴകളും ചിലര്‍ ചൂണ്ടിക്കാട്ടി. ഒടുവില്‍ 'ഒറ്റക്കെട്ടായി' നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് തിടുക്കപ്പെട്ട് തീരുമാനമെടുത്ത് യോഗം പിരിയുകയായിരുന്നു. വെല്‍ഫെയര്‍ പാര്‍ടി ബന്ധത്തില്‍ മുല്ലപ്പള്ളിയുമായി ഏറ്റുമുട്ടിയ കെ മുരളീധരന്‍ യോഗത്തില്‍ പങ്കെടുക്കാതെ അതൃപ്തി പരസ്യമാക്കി. സ്വന്തം ജില്ലയില്‍ നേതൃയോഗം നടന്നിട്ടും മുരളീധരന്‍ വിട്ടുനിന്നത് ഭാവിയില്‍ താനെടുക്കുന്ന നിലപാടിനുള്ള സൂചനയാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. രാജ്മോഹന്‍ ഉണ്ണിത്താനും മുല്ലപ്പള്ളിക്കെതിരെ പ്രതിഷേധ സൂചകമായാണ് വിട്ടുനിന്നത്. നേതൃസംഗമം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ സുധാകരന്‍ എംപി അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് യു രാജീവന്‍ അധ്യക്ഷനായി.എഐസിസി സെക്രട്ടറി പി വി മോഹന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....