വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി: ഭരണത്തിലെത്തിയാല്‍ മന്ത്രിസ്ഥാനം
ഇടതുപക്ഷത്തിന്റെ കോട്ടയായ വടകര നിയമസഭാ മണ്ഡലം പിടിച്ചെടുക്കാന്‍ യുഡിഎഫ് തയ്യാറെടുക്കുന്നു. ആര്‍എംപി നേതാവായ കെ.കെ. രമയ്ക്ക് യുഡിഎഫ് പിന്തുണ കൊടുക്കുമെന്നാണ് റിപ്പോര്‍ട്ട്.ആര്‍എംപിക്ക് വോട്ടുകളുള്ള മണ്ഡലമാണ് വടകര. ഇവിടെ യുഡിഎഫുമായി ചേര്‍ന്നു മത്സരിക്കുകയാണെങ്കില്‍ ജയം ഏറെക്കുറെ ഉറപ്പിക്കാമെന്ന കണക്കൂട്ടലിലാണ് പുതിയ നീക്കം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20,000ത്തില്‍ അധികം ഭൂരിപക്ഷം മണ്ഡലത്തില്‍ നേടാന്‍ കെ മുരളീധരന് കഴിഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ നീക്കം നടത്തി എട്ടു നിലയില്‍ പൊട്ടിയതാണ്.
1977 മുതല്‍ ജനതാദള്‍ ആണ് ഈ സീറ്റില്‍ മത്സരിച്ച് ജയിക്കുന്നത്. നിലവിലെ എംഎല്‍എയായ സി കെ നാണു 9511 വോട്ടുകള്‍ക്ക് 2016ല്‍ ജയം നേടി. അന്ന് 20504 വോട്ടുകള്‍ കെ.കെ. രമ നേടിയിരുന്നു. രമ യുഡിഎഫിനൊപ്പം ചേര്‍ന്ന് മത്സരിക്കുകയാണെങ്കില്‍ മണ്ഡലത്തില്‍ അനായാസ വിജയം നേടാമെന്നാണ് പ്രതീക്ഷ. ആര്‍എംപിയുടെ മറ്റു ശക്തി കേന്ദ്രങ്ങളില്‍ യുഡിഎഫിന് പിന്തുണ കൊടുക്കുക കൂടി ചെയ്താല്‍ കോഴിക്കോട് കഴിഞ്ഞ തവണത്തെ 11 സീറ്റുകള്‍ നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞേക്കില്ലന്ന യുഡിഎഫിന്റെ വിലയിരുത്തലാണ് പുതിയ നീക്കത്തിന് പിന്നില്‍.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എംപി യുഡിഎഫുമായി പല വാര്‍ഡുകളിലും നീക്കുപോക്ക് നടത്തിയിരുന്നു. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചേക്കും. രമ വടകരയില്‍ ജയിക്കുകയും യുഡിഎഫ് ഭരണത്തിലെത്തുകയും ചെയ്താല്‍ മന്ത്രിസ്ഥാനവും ഏറെക്കുറെ ഉറപ്പാണ്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരി ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിനായിരുന്നു മേല്‍ക്കൈ. സിപിഎം കോട്ടയായ കൂത്തുപറമ്പിലും പി ജയരാജന് ഭൂരിപക്ഷം നേടാനായില്ല. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്താനായതാണ് എല്‍ഡിഎഫിന് ആശ്വാസം നല്‍കുന്നത്.
കൊയിലാണ്ടി, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളില്‍ ആര്‍എംപിയുടെ നേരിയ മുന്‍തൂക്കം ഉണ്ട്. കുറ്റ്യാടിയില്‍ കഴിഞ്ഞതവണ യുഡിഎഫ് അട്ടിമറി ജയം നേടിയത് ആര്‍എംപിയുടെ പിന്തുണകൊണ്ടുകൂടിയാണ്.നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിച്ച് മത്സരിക്കുകയും രണ്ടോ മൂന്നോ സീറ്റുകളില്‍ നിര്‍ണായകമാകാന്‍ കഴിയുകയും ചെയ്താല്‍ ആര്‍എംപിക്ക് രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ കേരളത്തില്‍ തലയുയര്‍ത്തി നില്‍ക്കാം എന്ന കണക്കുകൂട്ടലാണ് പുതിയ നീക്കത്തിന് കൂടുതല്‍ ആക്കം കൂട്ടുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....