News Beyond Headlines

02 Friday
January

കാലപത്തിന് ഒരുങ്ങി ജോസഫ്, യുഡിഎഫിന് പുതിയ തലവേദന

തന്നെ പുറത്താക്കിയ യുഡിഎഫിന്റെ ഏറ്റവും വലിയ തലവേദന പി ജെ ജോസഫും അദ്ദേഹത്തിനൊപ്പമുള്ളവരുമായിരിക്കുമെന്ന് ജോസ് കെ മാണിയുടെ പ്രസ്താവന ശരിവയ്ക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്.എന്‍ സി പി യും , പി സി ജോര്‍ജും യു ഡി എഫിലേക്ക് എത്തുന്നതിന് കാലാപം കൂട്ടുന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ അടക്കമുള്ള നേതാക്കള്‍ക്ക് പിന്‍തുണയുമായി എത്തിയിരിക്കുകയാണ് ജോസഫ് ഗ്രൂപ്പ് നേതാക്കള്‍.
ആഗ്രഹിച്ച സീറ്റുകള്‍ കിട്ടില്ലന്നതാണ് ഇവരുടെ പ്രതിഷേധത്തിന്റെ കാരണം. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ടു കുറഞ്ഞതിനാല്‍ കോട്ടയം , ഇടുക്കി മേഖലയിലെ നേതാക്കളെ എ ഗ്രൂപ്പ് നേതാക്കള്‍ കണക്കില്‍ എടുക്കുന്നുപോലുമില്ല. എന്നാല്‍ ജോണി നെല്ലൂരും, ഫ്രാന്‍സിസ് ജോര്‍ജും സീറ്റ് ഉറപ്പിച്ചിരിക്കുകയാണ്. മൂവാറ്റുപുഴ , കോതമംഗലം, ഇടുക്കി സീറ്റുകളില്‍ ഏതെങ്കിലും രണ്ടെണ്ണം ഇവര്‍ക്ക് വിട്ടു നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാണ്. കോട്ടയത്ത് കടുത്തുരുത്തി മാത്രമായി ചുരുങ്ങും. സഭയുടെ കടുത്ത സമര്‍ദ്ദം വന്നാല്‍ ചങ്ങനാശേരി ലഭിക്കും അതില്‍ കൂടുതല്‍ സീറ്റില്ലന്ന നിലപാടാണ് ഇപ്പോള്‍ കോണ്‍ഗ്രസ് എടുത്തിരിക്കുന്നത്.
13 മുതല്‍ 15 1 സീറ്റ് വരെയാണ് പി.ജെ. ജോസഫ് ആവശ്യപ്പെടുന്നത്. 7-8 സീറ്റ് നല്‍കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്. 2016 ല്‍ ജോസഫ് ഗ്രൂപ്പ് അംഗങ്ങള്‍ മത്സരിച്ച തൊടുപുഴ, കടുത്തുരുത്തി, കുട്ടനാട്, കോതമംഗലം എന്നിവ യും തോമസ് ഉണ്ണിയാടന്‍ (ഇരിങ്ങാലക്കുട), ജോസഫ് എം.പുതുശേരി (തിരുവല്ല) എന്നിവര്‍ മത്സരിച്ച സീറ്റുകള്‍ക്കു വേണ്ടിയും ജോസഫ് വിഭാഗം പിടിമുറുക്കും. പക്ഷെ ഇതില്‍ കുട്ടനാട് കോണ്‍ഗ്രസിന് നോട്ടമുണ്ട് , എം ലിജുവായിരിക്കും അവിടെ സ്ഥാനാര്‍ത്ഥി. ഇടുക്കി, കോട്ടയം, പത്തനംതിട്ട മണ്ഡലങ്ങളില്‍ ഓരോ സീറ്റ്, മലബാറില്‍ ഒരു സീറ്റ് എന്നിവയടക്കം ഏതു സാഹചര്യത്തിലും 10-12 സീറ്റ് ലഭിച്ചേ തീരൂവെന്ന് ജോസഫ് വിഭാഗം പറയുന്നു.എന്നാല്‍, ജോസഫിനോട് അത്രയ്ക്ക് കരുണ കാണിക്കാന്‍ കോണ്‍ഗ്രസില്ല. കോണ്‍ഗ്രസിന് ഇവിടെ പി സി ജോര്‍ജ് , എന്‍ സി പി എന്നിവരെ എത്തിക്കാനാണ് കോണ്‍ഗ്രസ് നീക്കം. അത് അംഗീകരിക്കില്ലന്നാണ് പി ജെ ജോസഫ് പറയുന്നത്. മധ്യകേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന നിലപാടിലാണ് യൂത്ത് കോണ്‍ഗ്രസ്. അതുകൊണ്ടു തന്നെ ജോസഫിന്റെ ആഗ്രഹം പൂര്‍ണമായും സാധിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഇങ്ങനെ വരുമ്പോള്‍ ജോസഫ് വിഭാഗത്തിലെ സീറ്റു മോഹികള്‍ കലാപവുമായി രംഗത്തിറങ്ങുന്നത് യുഡിഎഫിന് തിരിച്ചടിയാകും.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....