ട്വന്റി--20 യെ യു ഡി എഫ് ക്യാമ്പില്‍ എത്തിക്കാനുള്ള തന്റെ നീക്കങ്ങള്‍ ശക്തമാക്കി ഉമ്മന്‍ചാണ്ടി. കേരളത്തില്‍ യുവജനങ്ങള്‍ക്കിടയിലും നിക്ഷ്പക്ഷ വോട്ടര്‍മാര്‍ക്കിടയിലും വന്‍ മുന്നേറ്റത്തിന് ഇത് വഴിയൊരുക്കും എന്ന പി ആര്‍ ഏജന്‍സിയുടെ കണ്ടത്തലിനെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ നേതാക്കള്‍ ചര്‍ച്ചയ്ക്ക് എത്തിയത്. കഴിഞ്ഞ രണ്ടുമാസമായി ഉമ്മന്‍ചാണ്ടി ഈ നീക്കത്തിലാണന്ന് ഹെഡ് ലൈന്‍ കേരള നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാബു ജേക്കബ്ബുമായി കോണ്‍ഗ്രസ് നേതാക്കളുടെ രഹസ്യ കൂടിക്കാഴ്ച കഴിഞ്ഞ ദിവസമാണ് നടന്നത്. . ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും എംഎല്‍എമാരായ വി ഡി സതീശന്‍, വി പി സജീന്ദ്രന്‍ എന്നിവരുമാണ് സാബുജേക്കബ്ബിന്റെ കിഴക്കമ്പലത്തെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്.
രാത്രി എട്ടിന് വന്ന നേതാക്കള്‍ പന്ത്രണ്ടോടെയാണ് തിരികെപ്പോയത്. കിറ്റെക്‌സ് കമ്പനി മലിനീകരണമുള്‍പ്പെടെ പ്രശ്‌നങ്ങളില്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം നടത്തുമ്പോഴാണ് നേതാക്കളുടെ രഹസ്യകൂടിക്കാഴ്ച.
മൂന്നു പഞ്ചായത്തുകളില്‍ക്കൂടി ഭരണത്തിലെത്തിയ ട്വന്റി--20 വരുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ കുന്നത്തുനാട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം സാബു ജേക്കബ്ബിനെ കാണാനെത്തിയതെന്നാണ് സൂചന. പ്രാദേശിക നേതൃത്വത്തെ അറിയിക്കാതെയായിരുന്നു നേതാക്കളുടെ വരവ്. കിറ്റെക്‌സിലെ തൊഴിലാളി പ്രശ്‌നങ്ങളുടെയും മലിനീകരണത്തിന്റെയും പേരില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം സാബു ജേക്കബ്ബുമായി നല്ല ബന്ധത്തിലല്ല. നേതാക്കളുടെ സംഘത്തില്‍ ചാലക്കുടി മണ്ഡലം എംപി ബെന്നി ബഹനാനെ ഉള്‍പ്പെടുത്തിയില്ല എന്നതും ശ്രദ്ധേയമാണ്. സംഘത്തിലുണ്ടായിരുന്ന ബെന്നി ബഹനാനെ സാബു ജേക്കബ്ബിന്റെ നിര്‍ദേശപ്രകാരം പിന്നീട് ഒഴിവാക്കിയെന്നാണ് വിവരം. നേരത്തെ കിറ്റെക്‌സിലുണ്ടായ തൊഴില്‍ പ്രശ്‌നത്തില്‍ ബെന്നി തൊഴിലാളികള്‍ക്ക് വേണ്ടി രംംത്തുവന്നിരുന്നു.
കൊണ്‍ഗ്രസ് നേതാക്കളുടെ രഹസ്യസന്ദര്‍ശന വിവരം പ്രാദേശിക കോണ്‍ഗ്രസ് നേതാവുതന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ ആദ്യം പരസ്യമാക്കിയത്. ട്വന്റി--20ക്കെതിരെ മത്സരിച്ച് വീരമൃത്യു വരിച്ച യുഡിഎഫ് സ്ഥാനാര്‍ഥികളെ മാപ്പ് എന്നാണ് ഇദ്ദേഹം ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിന്റെ അവസാന വരിയില്‍ കുറിച്ചത്.നിയമസഭയിലേക്ക് സീറ്റ് വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇവര്‍ മുന്നോട്ടു വയ്ക്കുന്ന ചിലരെ സ്വതന്ത്രവേഷത്തിലോ, ട്വന്റി-20 സ്ഥാനാര്‍ത്ഥികളായോ മത്സരിപ്പിച്ചേക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....