സംസ്ഥാനത്ത് മദ്യവില ഉയര്‍ത്തുന്നതില്‍ തീരുമാനമായി. നിലവില്‍ ബെവ്കോയുടെ കരാറുള്ള വിതരണക്കാര്‍ക്ക് ഏഴ് ശതമാനം വിലവര്‍ധന അനുവദിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ സമ്മതപത്രം നല്‍കണമെന്നാവശ്യപ്പെട്ട് ബെവ്കോ വിതരണ കമ്പനികള്‍ക്ക് കത്തയച്ചിട്ടുണ്ട്. അതേസമയം ബിയറിനും വൈനിനും വിലകൂടില്ല. ഫെബ്രുവരി ഒന്നുമുതലാണ് പുതുക്കിയ മദ്യവില നിലവില്‍ വരിക.
എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ എന്ന അസംസ്‌കൃത വസ്തുവിന്റെ വിലവര്‍ധന കണക്കിലെടുത്ത് മദ്യ വില ഉയര്‍ത്തണമെന്ന ആവശ്യം വിതരണ കമ്പനികള്‍ ഉന്നയിച്ചത്. കഴിഞ്ഞ വര്‍ഷം പുതിയ ടെണ്ടര്‍ സമര്‍പ്പിച്ചെങ്കിലും കൊവിഡ് കണക്കിലെടുത്ത് തീരുമാനം നീട്ടിവെക്കുകയായിരുന്നു.ഈ വര്‍ഷം ടെണ്ടര്‍ നല്‍കിയ പുതിയ ബ്രാന്‍ഡുകള്‍ക്ക് വാഗ്ദാനം ചെയ്ത തുകയില്‍ അഞ്ച് ശതമാനം കുറച്ച് കരാര്‍ നല്‍കും.മദ്യത്തിന്റെ ചില്ലറ വില്‍പ്പന പത്തിന്റെ ഗുണിതങ്ങളായി നിജപ്പെടുത്തും.
ഏഴ് ശതമാനം വില വര്‍ധിപ്പിക്കുന്നത് 80 രൂപ മുതല്‍ 140 രൂപ വരെ വില ഉയര്‍ത്തുമെന്നാണ് നേരത്തെ ബീവറേജസ് കോര്‍പ്പറേഷന്‍ പറഞ്ഞത്. എന്നാല്‍ ഇത് ഉപയോക്താക്കളുടെ കൈയ്യിലെത്തുമ്പോള്‍ 100 രൂപ മുതല്‍ 150 രൂപ വരെ വര്‍ധിക്കാനിടയുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....