തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുചോര്‍ച്ച പരിശോധിച്ച് മുസ്ലിം ലീഗ്. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചുയെന്ന് കണ്ടെത്തിയ നേതാക്കള്‍ക്ക് താക്കീതും ശിക്ഷാനടപടിയും നല്‍കി.
തദ്ദേശ തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ചില ശക്തികേന്ദ്രങ്ങളില്‍ വോട്ട് നഷ്ടമുണ്ടായി എന്നാണ് മുസ്ലിംലീഗിന്റെ വിലയിരുത്തല്‍. നേതാക്കന്മാരുടെ ഒത്തുകളിയും വോട്ട് മറിക്കലും ചിലയിടങ്ങളില്‍ പരാജയത്തിന് കാരണമായെന്നും പാര്‍ട്ടി കണ്ടെത്തി. ഇതിനു പിന്നാലെയാണ് നേതാക്കന്മാര്‍ക്കും കമ്മിറ്റികള്‍ക്കുമെതിരെ മുസ്ലിം ലീഗ് നടപടി പ്രഖ്യാപിച്ചത്.
കോഴിക്കോട് ജില്ലാ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റിച്ചിറ, മുഖദര്‍ മേഖല കമ്മിറ്റികള്‍ പിരിച്ച് വിട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ഒത്തുകളിച്ചു എന്ന കണ്ടത്തെലിനെ തുടര്‍ന്ന് ജില്ലാനിര്‍വാഹക സമിതി അംഗം ഉള്‍പ്പടെ നിരവധി നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരത്ത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ജില്ലാ ട്രഷറര്‍ ഗുലാം മുഹമ്മദിനെ സസ്‌പെന്റ് ചെയ്തു. ബീമാപ്പള്ളി ഈസ്റ്റ് മേഖലയില്‍ ഉണ്ടായ തോല്‍വിയുടെ പശ്ചാത്തലത്തില്‍ സെന്‍ട്രല്‍ മണ്ഡലം കമ്മിറ്റികള്‍ പിരിച്ചു വിട്ടു.
മലപ്പുറത്ത് വിവിധ പഞ്ചായത്ത് മുന്‍സിപ്പല്‍ കമ്മറ്റികള്‍ പിരിച്ചുവിട്ടു. മുസ്ലിം ലീഗിന്റെ ഒരു സ്ഥാനാര്‍ഥിയും ജയിക്കാത്ത നിലമ്പൂരില്‍ മുനിസിപ്പല്‍ കമ്മറ്റിയെയും, വെളിയങ്കോട്, ആലങ്കോട് പഞ്ചായത്ത് കമ്മറ്റികളെയുമാണ് പിരിച്ചുവിട്ടത്. അന്വേഷണ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാര്‍ട്ടിക്ക് പരാജയമുണ്ടായ മറ്റ് പഞ്ചായത്തുകളിലും വരും ദിവസങ്ങളില്‍ തുടര്‍നടപടികളുണ്ടാവുമെന്നാണ് ലീഗ് നേതൃത്വം നല്‍കുന്ന സൂചന. മലപ്പുറം ജില്ലയിലെ എട്ടോളം പഞ്ചായത്തുകളിലാണ് ലീഗിന് ഭരണം നഷ്ടമായത്. ചില പഞ്ചായത്തുകളില്‍ വോട്ടുകള്‍ ലീഗിന് എതിരാക്കാന്‍ ചില ഭാരവാഹികള്‍ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെയും നടപടിയുണ്ടാകും. ഇത് സംബന്ധിച്ച് അതത് മേഖലകളിലെ ഭാരവാഹികളോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടു ദിവസത്തിനകം മറ്റ് നടപടികളുണ്ടാകും. ഇതേ മാതൃകയില്‍ മറ്റ് ജില്ലകളിലും നേതാക്കള്‍ക്കെതിരെ ഉടന്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ പ്രതികരണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....