അബുദാബി: യുഎഇയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രവേശന നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി അബുദാബി. ഇന്ന് മുതല്‍ അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. അതേസമയം പൂര്‍ണമായി വാക്‌സിനെടുത്തവര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം അബുദാബിയില്‍ പ്രവേശിക്കുന്നവര്‍, 48 മണിക്കൂറിനിടെയുള്ള നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലമോ ഡി.പി.ഐ പരിശോധനാ ഫലമോ ഹാജരാക്കണം. നേരത്തെ 72 മണിക്കൂറിനിടെയുള്ള പരിശോധനാ ഫലം ഹാജരാക്കിയാല്‍ മതിയായിരുന്നു. ഇതിന് പുറമെ തുടര്‍ന്ന് താമസക്കുന്നവര്‍ നാലാം ദിവസവും ശേഷം എട്ടാം ദിവസവും വീണ്ടും പി.സി.ആര്‍ പരിശോധനക്ക് വിധേയമാകണം. അബുദാബിയില്‍ പ്രവേശിക്കുന്ന ദിവസം മുതലാണ് ഇത് കണക്കാക്കുന്നത്. നേരത്തെ ആറാം ദിവസം ഒരു പി.സി.ആര്‍ പരിശോധന നടത്തിയാല്‍ മതിയായിരുന്നു. പുതിയ ചട്ടങ്ങള്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമെല്ലാം ഒരുപോലെ ബാധകമാണ്. എന്നാല്‍ ദേശീയ വാക്‌സിനേഷന്‍ ക്യാമ്പയിനിന്റെ ഭാഗമായി രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും നേരത്തെ മൂന്നാംഘട്ട പരീക്ഷണങ്ങളില്‍ പങ്കാളികളായി വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഈ നിബന്ധനകളില്‍ ഇളവുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....