മുന്‍ എംപി എ സമ്പത്തിനെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയേക്കും. തിരുവനന്തപുരം സീറ്റ് പിടിച്ചെടുക്കാനാവും സമ്പത്തിനെ നിയോഗിക്കുക.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സമ്പത്ത് വീണ്ടും ജനവിധി തേടിയെങ്കിലും പരാജയപ്പെടുകയായിരുന്നു. അതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിനിധിയായി ഡല്‍ഹിയില്‍ സമ്പത്തിനെ നിയോഗിച്ചിരുന്നു.
മുന്‍ എംപിമാരായ പികെ ബിജുവും എംബി രാജേഷും ഈ തെരഞ്ഞെടുപ്പില്‍ മത്സരത്തിനുണ്ടാവുമെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. കോങ്ങാടോ തരൂരോ പികെ ബിജു മത്സരിച്ചേക്കും. നിലവില്‍ തൃശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പികെ ബിജുവിന് അവിടേയും സാധ്യതയുണ്ട്.
സിപിഎം ശക്തികേന്ദ്രമായ ആലത്തൂരില്‍ നിന്നും രണ്ട് തവണ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പൈട്ട പികെ ബിജു ഇത്തവണ രമ്യാ ഹരിദാസിനോട് പരാജയപ്പെടുകയായിരുന്നു. പികെ ബിജുവിന് ആലത്തൂരില്‍ തോറ്റത് കനത്ത തിരിച്ചടിയായിരുന്നു.
ഇതേ സാഹചര്യമാണ് എംബി രാജേഷിന് മുന്നിലും തെളിയുന്നത്. എംബി രാജേഷ് ഇത്തവണ മലമ്പുഴയില്‍ നിന്നോ തൃത്താലയില്‍ നിന്നോ മത്സരിച്ചേക്കും. എംബി രാജേഷിനും സ്വന്തം മണ്ഡലത്തില്‍ നിന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തോല്‍വിയായിരുന്നു. 2009 മുതല്‍ തുടര്‍ച്ചയായി പാലക്കാട് സീറ്റില്‍ നിന്നും വിജയിച്ച എംബി രാജേഷ് 2019 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വികെ ശ്രീകണ്ഠനോട് പരാജയപ്പെടുകയായിരുന്നു. ചെറിയവോട്ടിന്റെ വ്യത്യാസത്തില്‍ നേരിട്ട തോല്‍വി വലിയ തിരിച്ചടിയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....