പന്തീരാങ്കാവ് യുഎപിഎ കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്ത് എന്‍ഐഎ. വയനാട് സ്വദേശിയായ വിജിത് വിജയനാണ് അറസ്റ്റിലായത്. നേരത്തെ വിജിത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. യുഎപിഎ ചുമത്തിയാണ് അറസ്റ്റ്. കല്‍പ്പറ്റയിലെ ക്യാമ്പ് ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.നേരത്തെ യുഎപിഎ കേസില്‍ എന്‍ഐഎ പിടികൂടിയിരുന്ന അലന്‍ ശുഹൈബിനെയും താഹ ഫസലിനെയും സിപിഐ മാവോയിസ്റ്റ് സംഘടനയുമായി പരിചയപ്പെടുത്തിയത് വിജിത് ഉള്‍പ്പെടെയുള്ള സംഘമാണെന്നാണ് എന്‍ഐഎ നിഗമനം. കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് വെച്ച് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യും.
ഇതിനിടെ പന്തീരങ്കാവ് യുഎപിഎ കേസില്‍ ജാമ്യം റദ്ദാക്കിയതിനെത്തുടര്‍ന്ന് താഹ ഫസല്‍ കൊച്ചി എന്‍ഐഎ കോടതിയില്‍ കീഴടങ്ങിയിരുന്നു, ജാമ്യം റദ്ദാക്കിയ എന്‍ഐഎയുടെ അപ്പീലിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് കീഴടങ്ങിയ ശേഷം താഹ പ്രതികരിച്ചു. കേസില്‍ താഹയുടെ കൂട്ടുപ്രതിയായ അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കിയിരുന്നില്ല. അലന്‍ ഇപ്പോഴും ജാമ്യത്തില്‍ തുടരുകയാണ്. 2019 നവംബര്‍ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇരുവരെയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സെപ്തബര്‍ 9ന് കോടതി കര്‍ശന ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു. ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധമില്ലെന്ന് പറഞ്ഞാണ് എന്‍.ഐ.എ. കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. കേസിന്റെ ആദ്യ ഘട്ടത്തില്‍ രണ്ട് പേരും മാവോയിസ്റ്റുകളാണെന്ന് പറഞ്ഞ് യു.എ.പി.എ സെക്ഷന്‍ 20 ചുമത്തിയായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....