മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിഷേധിക്കാന്‍ കഴിയാത്ത ഡിജിറ്റല്‍ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് സോളാര്‍ പീഡനക്കേസുകളിലെ പരാതിക്കാരി. ഉമ്മന്‍ ചാണ്ടിക്ക് നിഷേധിക്കാന്‍ കഴിയാത്ത രണ്ട് ഡിജിറ്റല്‍ തെളിവുകള്‍ തന്റെ കൈവശമുണ്ട്. ഉമ്മന്‍ ചാണ്ടി തെളിവുകളെല്ലാം നശിപ്പിച്ചാലും തെളിവുകള്‍ മറ്റുള്ളവരുടെ കൈകളിലുണ്ടെന്നും അവര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ് അവര്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പരാതിക്കാരി.
എന്താണ് ഉമ്മന്‍ ചാണ്ടിക്കെതിരായ അഞ്ച് തെളിവുകള്‍ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി ഇങ്ങനെ, 'ഉമ്മന്‍ ചാണ്ടിക്കെതിരായി എന്റെ കയ്യിലുള്ള തെളിവുകളെല്ലാം ഞാന്‍ സോളാര്‍ കമ്മീഷന് കൈമാറിയിട്ടുണ്ട്. കൂടാതെ കോടതിയെ നേരിട്ട് കൊടുക്കേണ്ട പ്രധാനപ്പെട്ട രണ്ട് ഡിജിറ്റല്‍ തെളിവുകള്‍ക്കൂടി എന്റെ പക്കലുണ്ട്. അത് ഉമ്മന്‍ ചാണ്ടിക്ക് നിഷേധിക്കാന്‍ കഴിയാത്ത രണ്ട് തെളിവുകളാണ്. അതിലെ ഒരു വാദി കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട കോടതിയില്‍ വന്നിട്ടുണ്ടായിരുന്നു. അതിന് പബ്ലിക് പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന ആവശ്യം ഇപ്പോള്‍ സ്റ്റേ ചെയ്തിരിക്കുകയാണ്. അതുമായി ബന്ധപ്പെട്ട ഒരു ഡിജിറ്റല്‍ തെളിവും എന്നോട് ബന്ധമില്ല എന്ന് പറയുന്നതിന്റെ ഡിജിറ്റല്‍ തെളിവും എന്റെ കൈവശമുണ്ട്. എന്നെ കണ്ടിട്ടില്ലെന്നാണ് ഉമ്മന്‍ ചാണ്ടി ആദ്യം പറഞ്ഞത്. പിന്നീട് രണ്ടോ മൂന്നോ വട്ടം കണ്ടിട്ടുണ്ടാവാം എന്ന് പറഞ്ഞു. പിന്നെ ഔദ്യോഗികമായി കണ്ടിട്ടേയില്ല എന്ന് പറഞ്ഞു. വേറൊരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്ന് പിന്നീട് പറഞ്ഞു. അദ്ദേഹം വാ കൊണ്ട് പലതിനെയും എനിക്ക് നിഷേധിക്കാന്‍ പറ്റും. എല്ലാ ആരോപണ വിധേയരുടെയും അവകാശമാണ് അവരുടെ ഭാഗം വാദിക്കുക എന്നത്. ഞാനും അങ്ങനെതന്നെയായിരിക്കും. എല്ലാവരും അങ്ങനെത്തന്നെയായിരിക്കും. അദ്ദേഹവും അത് ചെയ്യുന്നു എന്ന് മാത്രമേ ഞാനതിനെ കാണുന്നുള്ളൂ.
ഉമ്മന്‍ ചാണ്ടിയും താനും സംസാരിക്കുന്നതിന്റെയും ഉമ്മന്‍ ചാണ്ടിക്കും മറ്റൊരാള്‍ക്കുമൊപ്പം നില്‍ക്കുന്നതിന്റെയും തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അവര്‍ പറഞ്ഞു. അതൊന്നുമുണ്ടായിട്ടില്ല എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞാലോ വിദഗ്ധരെ ഉപയോഗിച്ച് എല്ലാം ഡിലീറ്റ് ചെയ്ത് കളഞ്ഞാലോ തിരികെ എടുക്കാന്‍ പറ്റാത്ത വിധം നശിപ്പിച്ചാലോ നശിക്കാത്ത ഒരുപാട് തെളിവുകള്‍ മറ്റുള്ളവരുടെ കയ്യിലുണ്ട്. അദ്ദേഹത്തിന്റെ പക്കലുള്ളത് മാത്രമേ അദ്ദേഹത്തിന് നശിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. എല്ലാം ഡിലീറ്റ് ചെയ്ത് തൂത്തുവൃത്തയാക്കിയതിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെപ്പോലും വന്ന് കണ്ടത്. അത് മറക്കരുത്. ഞാന്‍ എല്ലാ ബഹുമാനത്തോടെയും കൂടിയാണ് സംസാരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ജോസ് കെ മാണിക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെന്നും പരാതിക്കാരി പറഞ്ഞു. 'ഞാന്‍ ഒരു പരാതിയും പിന്‍വലിച്ചിട്ടില്ല. കഴിഞ്ഞ ഏഴ് വര്‍ഷമായി ആവര്‍ത്തിച്ച് പറയുന്നത് ഇതുതന്നെയാണ്. അതുകൊണ്ടുതന്നെ മുന്‍ നിലപാടുകളില്‍നിന്നും ഒരാളെ രക്ഷപെടുത്തി, അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്കനുസരിച്ച് ഞാന്‍ മാറില്ല. എന്റെ പരാതി പരാതി തന്നെയാണ്.ഭയമില്ലെങ്കില്‍ അവരെന്തിനാണ് മാധ്യമങ്ങളിലിരുന്ന തലങ്ങും വിലങ്ങും ചര്‍ച്ച ചെയ്യുന്നത്? ഭയമില്ലെങ്കില്‍ മൗനം പാലിച്ചാല്‍ പോരേ? എന്ത് അന്വേഷണം വന്നാലും ഭയമില്ലെന്നും രാഷ്ട്രീയപരമായി നേരിടുമെന്നുമാണല്ലോ അവര്‍ പറയുന്നത്. രാഷ്ട്രീയപരമായി എന്നെ നേരിടാന്‍ ഞാന്‍ രാഷ്ട്രീയക്കാരിയല്ല. ഞാന്‍ കൊടുത്ത പരാതിയാണ്, അല്ലാതെ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ കൊടുത്ത പരാതിയല്ല.കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത് രജിസ്ട്രേഡ് കത്ത് ആയിട്ടാണെന്നും താന്‍ നേരിട്ട് കണ്ട് പരാതി നല്‍കുകയായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....