ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മകനെ കളത്തിലിറക്കി കരുത്ത് കാട്ടിയിട്ടും പി സി ജോർജിനെ കൂടെകൂട്ടാൻ മനസു കാണിക്കാതെ യുഡിഎഫ് . സോളാർ കേസ് വീണ്ടും തലപൊക്കിയതോടെ ജോർജിന്റെ മുന്നണിമാറ്റം പൊലിഞ്ഞ നിലയിലാണ്.
എൻ ഡി എ വിട്ട് ത്രിശങ്കുവിൽ തുടരുന്ന ജോർജിന് ഇത്തവണ ഒറ്റയ്ക്ക് മത്‌സരിക്കാനുള്ള കരുത്തുമില്ല. അതിനാൽ എങ്ങനെയും ഉമ്മൻചായിയുടെ കാലു പിടിച്ച് മുന്നണി പ്രവേശനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പി സി യും മകൻ ഷോണും.
പിണറായി വിജയനെ തള്ളിപ്പറഞ്ഞിട്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പുകഴ്ത്തിയിട്ടും ഗതിയില്ലാ നിലയിലാണ് കാര്യങ്ങൾ.
ജനപക്ഷം സന്നദ്ധത അറിയിച്ചിട്ടും യുഡിഎഫ് ചർച്ചയ്ക്കു തയാറായില്ല. യുഡിഎഫിൽ ചേരണമെന്നാണു ഭൂരിപക്ഷം പാർട്ടി പ്രവർത്തകരുടെയും ആവശ്യം. എൽഡിഎഫിൽ ചേരണമെന്നും അഭിപ്രായമുണ്ട്. ഒരു മുന്നണിയുടെയും ഭാഗമായില്ലെങ്കിൽ പാലാ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി സീറ്റുകളിലായിരിക്കും ജോർജ് സ്‌ക്കുാനാർത്ഥികളെ മത്‌സരിപ്പിക്കുക. മകൻ ഷോൺ മത്‌സരരംഗത്ത് ഉണ്ടാവുകയുമില്ല.
പൂഞ്ഞാറിൽ വിജയം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പി സി ഇെേപ്പൾ. വലിയ സ്വപ്നങ്ങൾ എല്ലാ ഉപേക്ഷിച്ച മട്ടാണ്. മുസ്ലിം ലീഗും കുഞ്ഞാലിക്കുട്ടിയും ജോർജ് വന്നാൽ കുഴപ്പമില്ലന്ന നിലപാട് എടുത്തിട്ടുണ്ട്. അതേസമയം ഇരാറ്റുപേട്ടയിലെ മുസ്ലിം സമൂഹം മൊത്തത്തിൽ പി സി ജോർജ്ജിന് എതിരാണ്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിനൊപ്പം എങ്ങനെ നിൽക്കും പന്നതാണ് യു ഡി എഫിന്റെ വീണ്ടു വിചാരം.
യുഡിഎഫിൽ നിന്ന് നിർദയം പുറത്താക്കപ്പെടുകയും ഇടതു മുന്നണി നാലയലത്ത് അടുപ്പിക്കാതിരിക്കുകയും ചെയ്ത 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ പിന്തുണ കൊണ്ടായിരുന്നു പൂഞ്ഞാറിൽ നിന്നും പി സി ജോർജ്ജ് വിജയിച്ചത്.
സംഘ പരിവാരത്തിനെതിരായ ജോർജിന്റെ അതുവരെയുള്ള നിലപാടുകളും ഇടത് വലതു മുന്നണികളുടെ ജന വിരുദ്ധതക്കെതിരായ പൊതു സമീപനവുമാണ് പൂഞ്ഞാറിൽ പിസി ജോർജിനെ വിജിയിപ്പിച്ചത്. എന്നാൽ, പിന്നാട് മകന്റെ നിലപാട് പോലും മറികടന്ന ജോർജ്ജ് സംഘപരിവാർ തട്ടകത്തിലേക്ക് തിരിയുകയായിരുന്നു.
അത് വലിയ തിരിച്ചടി ആയി, ഇപ്പോൾ പ്രാദേശികമായി എസ് ഡി പി ഐ നേതാക്കളെ ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ് ജോർജ്,
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....