താനൂര്‍ പോയാലും കട്ടയ്ക്ക് നില്‍ക്കാന്‍ ഈ സീറ്റുകള്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തിന് കൂടുതല്‍ പ്രധാന്യം നല്‍കാന്‍ തീരുമാനിച്ച് സിപിഎം. കഴിഞ്ഞ തവണ മത്സതരിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ ഇത്തവണ സിപിഎം സ്ഥാനാര്‍ത്ഥികളെ ഇറക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. 2016ലെ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകളിലായിരുന്നു മലപ്പുറത്ത് സിപിഎം മത്സരിച്ചത്. ഇത്തവണ ഇവയ്ക്ക് പുറമെ നാല് സീറ്റുകളില്‍ കൂടി മത്സരം കടുപ്പിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്.
നിലമ്പൂര്‍, താനൂര്‍, പൊന്നാനി, തവനൂര്‍ മണ്ഡലങ്ങളിലാണ് കഴിഞ്ഞ തവണ സിപിഎം സ്ഥാനാര്‍ത്ഥികള്‍ ജയിച്ചുകയറിയത്. ഇവ കൂടാതെ, പെരിന്തല്‍മണ്ണ, മങ്കട, പൊന്നാനി, തവനൂര്‍ എന്നീ ലീഗ് പ്രാധിനിത്യം കൂടുതലുള്ള മണ്ഡലങ്ങളില്‍ക്കൂടിയാണ് പാര്‍ട്ടി ഇക്കുറി കണ്ണുവെക്കുന്നത്.
നാല് സിറ്റിങ് സീറ്റുകളില്‍ താനൂര്‍ ഇക്കുറി നിലനിര്‍ത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ സിപിഎമ്മിന് ആശങ്കയുണ്ടെന്നാണ് വിവരം.
പിവി അന്‍വര്‍ തന്നെയാവും നിലമ്പൂരില്‍ മത്സരിക്കുക. തവനൂര്‍ നിലനിര്‍ത്താന്‍ കെ.ടി. ജലീലും ഇറങ്ങുമെന്നതില്‍ ഏറക്കുറെ ഉറപ്പായിട്ടുണ്ട്. ജലീലിനെതിരെയുള്ള പോരാട്ടം കടുപ്പിക്കാനായി തവനൂര്‍ കോണ്‍ഗ്രസില്‍നിന്നും വാങ്ങാന്‍ ലീഗ് ശ്രമിക്കുന്നുണ്ട്. ജലീലിനെതിരെയുള്ള മത്സരം ലീഗ് അഭിമാന പോരാട്ടമായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ തവനൂരില്‍ ഇത്തവണ മത്സരം കടുത്തേക്കും. കോണ്‍ഗ്രസ് സീറ്റ് വിട്ടുനല്‍കുകയാണെങ്കില്‍ യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെയാവും ജലീലിനെതിരെ ഇറക്കുക.
പൊന്നാനിയില്‍ പി ശ്രീരാമകൃഷ്ണന് തന്നെയാണ് സാധ്യതയെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചാവും സിപിഎം അന്തിമ തീരുമാനത്തിലേക്ക് കടക്കുക. ശ്രീരാമകൃഷ്ണന് എതിരെയുണ്ടായ ആരോപണങ്ങള്‍ പ്രചരണ സമയത്ത് എതിരാളികള്‍ പ്രയോഗിക്കുമെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും അവ ശ്രീരാമകൃഷ്ണന്റെ പ്രതിച്ഛായയെ ബാധിക്കില്ലെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.
2016ല്‍ സിപിഐഎമ്മിന് പെരിന്തല്‍മണ്ണയിലും മങ്കടയിലും പരാജയം നേരിട്ടത് കുറഞ്ഞ വോട്ടുകള്‍ക്കായിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലൂന്നി പ്രചരണം ശക്തമാക്കിയാല്‍ ഇരുമണ്ഡലങ്ങളും ലീഗില്‍നിന്നും നേടാമെന്നാണ് പാര്‍ട്ടിയുടെ നിലവിലെ കണക്കുകൂട്ടല്‍. പെരിന്തല്‍മണ്ണയില്‍ സിപിഎമ്മിന്റെ വി ശശികുമാറിനെ മഞ്ഞളാംകുഴി അലി പരാജയപ്പെടുത്തിയത് 579 വോട്ടുകള്‍ക്കായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും പെരിന്തല്‍മണ്ണയില്‍ പാര്‍ട്ടി പ്രകടനം മികച്ചതായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇവിടെ വി ശശി കുമാറിനെത്തന്നെ ഇറക്കാനാണ് സിപിഐഎം ആലോചിക്കുന്നത്. മഞ്ഞളാംകുഴി അലി ഇത്തവണ മത്സരിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
2016ല്‍ മങ്കടയിലെ സിപിഎമ്മിന്റെ പരാജയം 1,508 വോട്ടുകള്‍ക്കായിരുന്നു. ലീഗിന്റെ ടിഎ അഹമ്മദ് കബീറായിരുന്നു സിപിഐഎമ്മിന്റെ ടികെ റഷീദ് അലിയെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയത്. റഷീദ് അലിയെത്തന്നെ ഇവിടെ പാര്‍ട്ടി ഒരിക്കല്‍ക്കൂടി പരീക്ഷിച്ചേക്കുമെന്നാണ് വിവരം. ലീഗ് ഇത്തവണ യൂത്ത് ലീഗിന് മങ്കട വിട്ടുകൊടുക്കുകയാണെങ്കില്‍ ടിപി അഷ്റഫലിയാവും സ്ഥാനാര്‍ത്ഥി. അഷ്റഫിനെ മങ്കടയില്‍ പരാജയപ്പെടുത്തുക എന്നത് ബാലികേറാമലയാവില്ലെന്നാണ് സിപിഐഎം വിലയിരുത്തല്‍. മഞ്ഞളാകുഴി അലി മണ്ഡലം മാറി മങ്കടയിലെത്തുകയാണെങ്കില്‍ മത്സരം കടുക്കാനും സാധ്യതയുണ്ട്.
ഏറനാട് സിപിഐക്ക് വിട്ടുകൊടുത്തിരിക്കുകയാണെങ്കിലും മുന്നണി ധാരണകള്‍ പ്രകാരം സിപിഐയില്‍നിന്നും മണ്ഡലം ഏറ്റെടുത്ത് മികച്ച സ്ഥാനാര്‍ത്ഥിയെ ഇറക്കാനാണ് പാര്‍ട്ടി ആലോചന. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ യു ഷറഫലിയെയാണ് പാര്‍ട്ടി ഇവിടേക്ക് കണ്ടുവെച്ചിരിക്കുന്നത്. മത്സരിക്കുന്നില്ലെന്നാണ് ഷറഫലി ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് പച്ചക്കൊടി കാണിച്ചിട്ടുണ്ടെന്നാണ് വിവരം. സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഷറഫലി ഐപിഎസിന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി വിധി എതിരായാല്‍ ഷറഫലി മത്സര രംഗത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടറുകള്‍. കഴിഞ്ഞ തവണ മത്സരിച്ച കെടി അബ്ദുറഹ്മാന്റെ പേരും ഇടതുപക്ഷം പരിഗണിക്കുന്നുണ്ട്.
വണ്ടൂരില്‍ പോരാട്ടം കോണ്‍ഗ്രസുമായിട്ടാണ് നേരിടേണ്ടി വരിക. മലപ്പുറത്തെ കോണ്‍ഗ്രസിന്റെ ഏക സിറ്റിങ് സീറ്റായ ഇവിടെ മുന്‍ ജില്ലാ കളക്ടര്‍ എംസി മോഹന്‍ദാസിനെയാണ് സിപിഐഎം പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ മോഹന്‍ദാസ് അന്തിമ തീരുമാനം അറിയിച്ചിട്ടില്ലെന്നാണ് വിവരം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....