കുറഞ്ഞത് 17 സീറ്റെങ്കിലും വേണം
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിര്‍ണയത്തില്‍ നിലപാട് കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. നിലവിലെ കമ്മിറ്റിയിലേയും കഴിഞ്ഞ കമ്മിറ്റിയിലേതുമായി 17 പേര്‍ക്കെങ്കിലും സീറ്റ് നല്‍കണമെന്നാണ് ആവശ്യം. ഘടകകക്ഷികള്‍ സ്ഥിരമായി തോല്‍ക്കുന്ന മണ്ഡലങ്ങള്‍ ഏറ്റെടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു.
എല്ലാ തെരഞ്ഞെടുപ്പുകളിലും യുവപ്രാതിനിധ്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ ഉയരുന്നതാണ് യൂത്ത് കോണ്‍ഗ്രസ് ശബ്ദം. എന്നാല്‍ വേണ്ടത്ര പരിഗണന കിട്ടാറില്ല. കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പില്‍ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സിആര്‍ മഹേഷ്, കെഎസ്‌യു പ്രസിഡന്റ് ആയിരുന്ന വിഎസ് ജോയി, എന്നിവരടക്കം എട്ട് പേര്‍ക്ക് മാത്രമാണ് സീറ്റ് നല്‍കിയത്. ആരും നിയമസഭയിലെത്തിയില്ല.
മുന്‍കാല ചരിത്രം ഇത്തവണ ആവര്‍ത്തിക്കരുതെന്നാണ് യൂത്ത് കോണ്‍ഗ്രസിലെ പൊതുവികാരം. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനും വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥനും പുറമെ സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ റിജില്‍ മാക്കുറ്റി, റിയാസ് മുക്കോളി, എന്‍എസ് നുസൂര്‍, എസ് എം ബാലു, അഖിലേന്ത്യ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്‍, നാല് ജില്ലാ പ്രസിഡന്റ്മാര്‍ എന്നിവര്‍ക്ക് ജയസാധ്യയുള്ള സീറ്റ് ഉറപ്പിക്കാനാണ് തീരുമാനം.
മുന്‍ സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂരിനെ നാട്ടികയിലും, മുന്‍ മാവേലിക്കര പാര്‍ലെമെന്റ് പ്രസിഡന്റ് സജി ജോസഫിനെ കുട്ടനാട്ടിലും ഇറക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. സ്ഥിരമായി ഘടകകക്ഷി തോല്‍ക്കുന്ന കുട്ടനാട് അടക്കമുള്ള സീറ്റുകള്‍ തിരിച്ചെടുത്ത് യുവാക്കളെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....