കൊച്ചിയിലെ സീറ്റുമോഹികളായ കോൺഗ്രസ് നേതാക്കളെ വെട്ടിലാക്കി ട്വന്റി ട്വന്റിയും വി ഫോർ കൊച്ചിയും. ഈ സംഘടനകളുമായി എങ്ങനെയെങ്കിലും ധാരണയിൽ എത്താനുള്ള നീക്കത്തിലാണ് യു ഡി എഫിന്റെ മുതിർന്ന നേതാക്കാൾ.
പന്നാൽ മണ്ഡലത്തിലെ പ്രവർത്തകരും നേതാക്കളും ഇതിന് തയാറായിട്ടില്ല. ബി ജെ പി യും ഇവരുമായി രഹസ്യ നീക്കങ്ങൾക്ക് ശ്രമം തുടങ്ങിയിട്ടുണ്ട്.
നേരത്തെ ട്വന്റി ട്വന്റിയുമായി ഉമ്മൻചാണ്ടി നേരിട്ട് ചർച്ച നടത്തിയിരുന്നു. പുതിയ കൂട്ടായ്മകളെ ഒപ്പം നിർത്തുന്ന നീക്കം യുവജന വോട്ടുകൾ ലഭിക്കാൻ ഇടയാക്കും എന്ന പി ആർ ഏജൻസി വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
കൊച്ചി മണ്ഡലത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച വിഫോർ പീപ്പിൾ പാർട്ടിയുടെ നേതാവിന് പിൻ തുണ നൽകുന്ന കാര്യമാണ് ആലോചിക്കുന്നത്. വിഫോർ കേരള ക്യാംപെയിൻ കോ-ഓർഡിനേറ്ററാണ് നിപുൻ ചെറിയാൻ.
വിഫോർ കൊച്ചി എന്ന പേരിൽ തദ്ദേശതിരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിൽ കാഴ്ച വച്ച പ്രകടനത്തിൻറെ ആടിസ്ഥാനത്തിലാണ് വിഫോർ കൊച്ചിയെ ഒപ്പം നിർത്താനുള്ള നീക്കവുമായി ഇറങ്ങിയിരിക്കുന്നത്. കൊച്ചി കോർപറേഷനിൽ ഇരുപതോളം ഡിവിഷനുകളിൽ ജയപരാജയങ്ങൾ നിശ്ചയിച്ചത് പത്ത് ശതമാനത്തിലധികം വോട്ട് നേടിയ വിഫോർ കൊച്ചി ആയിരുന്നു.
കൊച്ചി മണ്ഡലത്തിൻറെ ഭാഗമായ കോർപറേഷൻ ഡിവിഷനുകളിൽ പതിമൂന്ന് ശതമാനത്തിലധികം വോട്ടാണ് സംഘടന നേടിയത്.
കൊച്ചിക്ക് പുറമേ എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലും വിഫോർ കൊച്ചിക്ക് പ്രവർത്തകരുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....