ശബരിമല വിഷയത്തില്‍ പ്രതികരിക്കേണ്ടെന്ന് സിപിഎം. യുഡിഎഫ് തന്ത്രത്തില്‍ വീഴേണ്ട. വിഷയം കോടതിയുടെ പരിഗണനയിലാണ് ശബരിമല യുവതീ പ്രവേശനം ഉള്ളതെന്നതിനാലാണിത്. അതേസമയം മുസ്ലിം ലീഗിനെതിരായ വിമര്‍ശനം തുടരും. ജമാ അത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് വിമര്‍ശനം. അത് മുസ്ലിങ്ങള്‍ക്കെതിരല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോയ ഇടത് സര്‍ക്കാരിനേറ്റ തിരിച്ചടിയായി കൂടിയാണ് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെ കണക്കാക്കിയത്. 20 ല്‍ 19 ഇടത്തും തോറ്റതിനാല്‍ കടുത്ത വിരുദ്ധ വികാരം ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ പോയാല്‍ വീണ്ടും ജനങ്ങളുടെ എതിര്‍പ്പ് നേരിടേണ്ടി വരുമെന്നാണ് സിപിഎം കരുതുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിനുള്ള മാനദണ്ഡം സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഏകദേശ ധാരണ. രണ്ട് തവണ മത്സരിച്ചവർക്ക് വീണ്ടും അവസരം നൽകേണ്ടന്ന തീരുമാനം പരമാവധി നടപ്പാക്കാനാണ് സെക്രട്ടേറിയറ്റിൻ്റെ നിലവിലെ ധാരണ. അതേസമയം ഏതെങ്കിലും ഒരു മണ്ഡലത്തിൽ വിജയം ഉറപ്പാക്കാൻ സിറ്റിംഗ് എംഎൽഎ വീണ്ടും മത്സരിക്കേണ്ടതുണ്ടെങ്കിൽ അവിടെ വിട്ടുവീഴ്ച ചെയ്യാനും തീരുമാനമായിട്ടുണ്ട്.
മുന്നണിവിപുലീകരണത്തിൻ്റെ ഭാഗമായി കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗവും എൽജെഡിയും എൽഡിഎഫിലേക്ക് വന്നതിനാൽ അവർക്കായി സിറ്റിംഗ് സീറ്റുകൾ വിട്ടു കൊടുക്കാനും സീറ്റുകൾ വച്ചു മാറുന്നതടക്കമുള്ള വിട്ടുവീഴ്ചകൾ ചെയ്യുവാനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചകൾ മാത്രമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇന്നു നടന്നത്. എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ജാഥകൾക്ക് ശേഷം സിപിഎം സെക്രട്ടേറിയറ്റ് ചേർന്ന് സ്ഥാനാർത്ഥി നിർണയത്തിൽ വ്യക്തത വരുത്താനാണ് സാധ്യത. രണ്ട് തവണ മത്സരിച്ചവർക്ക് വീണ്ടും അവസരം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ സിപിഎം സിറ്റിംഗ് എംഎൽഎമാരിൽ പലർക്കും വീണ്ടും മത്സരിക്കാൻ അവസരം കിട്ടിയേക്കില്ല. അതേസമയം ധനമന്ത്രി തോമസ് ഐസക്, പൊതുമരാമത്ത് ജി.സുധാകരൻ തുടങ്ങിയവരുടെ കാര്യത്തിൽ ഈ നയം എളുപ്പം നടപ്പാക്കാനും പാർട്ടിക്ക് സാധിക്കില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....