പാല എം എൽ എ മാണി സി കാപ്പൻ ഇടതുമുന്നണിയിൽ തുടരുമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനം അറിയാം. ഇതിനിടെ കാപ്പനെ വെട്ടുന്നതിനായി മുതിർന്ന ഒരു കോൺഗ്രസ് നേതാവ് എൻ സി പി യിലേക്ക് എത്തുന്നതായി സചനകൾ പുറത്തുവന്നു കഴിഞ്ഞു.
ജോസ് കെ മാണി ഒഴിയുന്ന രാജ്യസഭാ സീറ്റാണ് അദ്ദേഹത്തിന്റെ ലക്ഷ്യം ഒപ്പം പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് പദവിയും വാഗ്ദാനമുണ്ട്. ശശീന്ദ്രൻ വിഭാഗമാണ് ഈ ഓഫർ നൽകിയിരിക്കുന്നത്. അടുത്തുതന്നെ അദ്ദേഹം മുബൈയിൽ എത്തി പവാറിനെ കണ്ടേക്കും. പവാറുമായി നല്ല ബന്ധുള്ള ആളാണ് ഇദ്ദേഹം.
അതിനിടെ എൻസിപി ഇടതുമുന്നണിയിൽ തുടരുന്നതു സംബന്ധിച്ചു ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ നിർണായക പ്രഖ്യാപനം രണ്ടു ദിവസത്തിനുള്ളിൽ ഉണ്ടാകും. ഇന്ന് ഇടതുമുന്നണി നേതൃത്വത്തെ കാര്യങ്ങൾ ധരിപ്പിക്കും. സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ, മാണി സി. കാപ്പൻ എംഎൽഎ, മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവരുമായി നടത്തുന്ന ചർച്ചയ്ക്കു ശേഷം പവാർ തീരുമാനംഅറിയിക്കുമെന്നാണു കരുതുന്നത്.
തിങ്കളാഴ്ച രാത്രി ന്യൂഡൽഹിയിലെത്തിയ മാണി സി. കാപ്പൻ ടി.പി. പീതാംബരൻ എന്നിവർ ദേശീയ നേതാവ് പ്രഫുൽ പട്ടേലുമായി പ്രാരംഭ ചർച്ചകൾ നടത്തിയിരുന്നു. പാലാ സീറ്റിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന് ഇരുവരും വീണ്ടും ധരിപ്പിച്ചു.
സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി പവാർ ആശയവിനിമയം നടത്തിയതായും അറിയുന്നു. പക്ഷെ തന്റെ തീരുമാനം അദ്ദേഹം കാപ്പനുമായി പങ്കുവച്ചിട്ടില്ല. എൽഡിഎഫ് വിടേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന മന്ത്രി എ.കെ. ശശീന്ദ്രൻ കൂടി പങ്കെടുക്കുന്ന ചർച്ചയ്ക്കു ശേഷമാകും തീരുമാനം സി പി എം നേതൃത്വത്തെ അറിയിക്കുക.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....