യൂത്ത് ലീഗ് കത്വ പെണ്‍കുട്ടിക്ക് വേണ്ടി സമാഹരിച്ച ഫണ്ടിലെ തിരിമറി ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെടി ജലീല്‍. ഫണ്ട് തിരിമറി ആരോപണം അതീവ ഗൗരവമുള്ളതാണെന്നും പിരിച്ചെടുക്കുന്ന പണം അതേ ആവശ്യത്തിന് കൊടുക്കാന്‍ കഴിയില്ലെങ്കില്‍ പണപ്പിരിവ് മുസ്ലീം ലീഗ് നിര്‍ത്തണമെന്ന് കെ.ടി.ജലീല്‍ പറഞ്ഞു. ഫണ്ട് തിരിമറിയില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയും യൂത്ത് ലീഗ്, എം.എസ്.എഫ് നേതൃത്വവും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. പണപ്പിരിവിന്റെ കണക്ക് ചോദിക്കില്ല പകരം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടക്കത്തിന് എതിരു നില്‍ക്കരുതെന്നാണ് അതെന്നും കെ.ടി.ജലീല്‍ മലപ്പുറത്ത് പറഞ്ഞു.പിരിച്ചതിന്റെ കണക്കുകള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ ലീഗ് തയ്യാറാകാണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. ആര്‍ഭാട ജീവിതം നയിക്കുന്ന ലീഗ് നേതാക്കളുടെ വരുമാനവും വിദേശ യാത്രകളും പരിശോധിക്കണം. പിരിവ് നടത്തിയാല്‍ കണക്ക് ബോധിപ്പിക്കേണ്ട എന്ന ധിക്കാരം അനുവദിക്കാന്‍ പാടില്ലന്നും പറഞ്ഞു.കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ അട്ടിമറി നടന്നതായാണ് യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലം കഴിഞ്ഞ ദിവസം ആരോപിച്ചത്. ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ സംസ്ഥാന നേതാക്കള്‍ വിനിയോഗിച്ചതായാണ് ആരോപണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....