News Beyond Headlines

05 Friday
June

കൊവിഡ് വീണ്ടും പിടിമുറുക്കുന്നു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചതോടെ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി. കുവൈത്തില്‍ വിദേശികള്‍ക്ക് താത്കാലിക പ്രവേശനവിലക്കേര്‍പ്പെടുത്തി. ഞായറാഴ്ചമുതല്‍ രണ്ടാഴ്ചത്തേക്കാണ് വിലക്ക്. രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ മാളുകളില്‍ ഉള്‍പ്പെടെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് മന്ത്രിസഭ ഉത്തരവിട്ടു. എന്നാല്‍ ഫാര്‍മസി, ഭക്ഷ്യോത്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇളവുണ്ട്. ഡെലിവറി സര്‍വീസുകളാകാം. കുവൈത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടുലക്ഷം ഡോസ് തിങ്കളാഴ്ച കുവൈത്തില്‍ എത്തിച്ചു. ഏപ്രിലോടുകൂടി മൂന്നുലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ രാജ്യത്ത് എത്തിക്കാനാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഫൈസര്‍ ബയോന്‍ടെക് വാക്‌സിന്‍ വിതരണം ചെയ്യുന്നുണ്ട്. കുവൈത്തില്‍ എത്തുന്ന വിമാനങ്ങളില്‍ 35 യാത്രക്കാരെന്നത് അനിശ്ചിതകാലത്തേക്ക് തുടരും.
സൗദിയില്‍ ഹോട്ടലുകളിലും വിവാഹ ഹാളുകളിലും നടക്കുന്ന എല്ലാ പരിപാടികള്‍ക്കും ആഭ്യന്തരമന്ത്രാലയം താത്കാലിക വിലക്കേര്‍പ്പെടുത്തി. വ്യാഴാഴ്ച രാത്രി പത്തുമുതലാണ് പുതിയ നിയന്ത്രണം. വിവാഹപ്പാര്‍ട്ടികള്‍ക്ക് ഒരുമാസവും വിനോദപരിപാടികള്‍ക്ക് 10 ദിവസവുമാണ് വിലക്കേര്‍പ്പെടുത്തിയത്. സിനിമാ തിയേറ്ററുകള്‍, വിനോദ കേന്ദ്രങ്ങളിലും ഭക്ഷണശാലകളിലും പ്രവര്‍ത്തിക്കുന്ന ഗെയിം സെന്ററുകള്‍, കായിക കേന്ദ്രങ്ങള്‍ എന്നിവ അടച്ചിടാനും നിര്‍ദേശം നല്‍കി. ഹോട്ടലുകളില്‍ നടക്കുന്ന കോര്‍പ്പറേറ്റ് യോഗങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്കും ഒരുമാസം വിലക്കുണ്ട്. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം ആവശ്യമെങ്കില്‍ വിലക്ക് നീട്ടുമെന്നാണ് വിവരം. പൊതുചടങ്ങുകളില്‍ അടുത്ത 10 ദിവസത്തേക്ക് 20 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ.
കഴിഞ്ഞ ചൊവ്വാഴ്ച ഇന്ത്യ, യു.എ.ഇ. അടക്കം 20 രാജ്യങ്ങളില്‍നിന്നുള്ള വിദേശികള്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഈ രാജ്യങ്ങളില്‍നിന്നുള്ള സൗദി പൗരന്മാര്‍, വിദേശ നയതന്ത്രജ്ഞര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഇവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് കൊവിഡ് മാനദണ്ഡങ്ങളോടെ രാജ്യത്തേക്ക് പ്രവേശിക്കാം. മക്ക, മദീന ഹറമുകളില്‍ എത്തുന്നവര്‍ക്ക് കൊവിഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശാരീരിക അകലം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാല്‍ പിഴചുമത്തും.

അടുത്തിടെ ഒട്ടേറെ കൊവിഡ് നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് യു.എ.ഇ.യില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഫെബ്രുവരി 28 വരെ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹോട്ടലുകള്‍ 70 ശതമാനം ശേഷിയില്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ. ബാറുകള്‍, പബ്ബുകള്‍ എന്നിവ താത്കാലികമായി അടച്ചിരിക്കണമെന്നും ദുബായ് ടൂറിസം കോര്‍പ്പറേറ്റ് സര്‍വീസസ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് സി.ഇ.ഒ. അഹ്മദ് അല്‍ ഫലാസി പറഞ്ഞു. ദുബായിലെത്തുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ഖത്തറില്‍ വ്യാഴാഴ്ചമുതല്‍ വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള ഒത്തുചേരലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ 80 ശതമാനത്തില്‍ കൂടുതല്‍ പേര്‍ പാടില്ല. 20 ശതമാനം പേര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം. ഓഫീസ് മീറ്റിങ്ങുകളില്‍ 15 പേരില്‍ കൂടരുത്. പൊതുഗതാഗതസംവിധാനങ്ങളില്‍ ഉള്‍പ്പെടെ കടുത്ത നിയന്ത്രണമുണ്ട്.

സൗദി പ്രവേശനവിലക്ക്: പ്രവാസികളുടെ യാത്ര പ്രതിസന്ധിയില്‍

ദുബായ്: ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദി പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയതോടെ ഇന്ത്യക്കാരുള്‍പ്പെടെയുള്ളവരുടെ യാത്രയാണ് പ്രതിസന്ധിയിലായത്. സൗദിയിലേക്ക് പോകാന്‍ യുഎഇയിലെത്തിയ മലയാളികളടക്കം ഒട്ടേറെപ്പേരാണ് അപ്രതീക്ഷിത യാത്രാവിലക്കില്‍ കുടുങ്ങിയത്. ദുബായിലെത്തി 14 ദിവസത്തോളം ഹോട്ടലുകളിലും മറ്റും താമസിച്ചിരുന്നവരാണ് അനിശ്ചിതത്വത്തിലായത്.
ക്വാറന്റീന്‍ പൂര്‍ത്തിയാക്കി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടിയ 600-ലേറെ മലയാളികള്‍ വിലക്ക് പ്രാബല്യത്തിലാകുന്നതിനു മുമ്പുതന്നെ വിമാനങ്ങളിലും ബസുകളിലുമായി അതിര്‍ത്തി കടന്നു. മഹാമാരിയേല്‍പ്പിച്ച ആഘാതത്തില്‍നിന്നു കരകയറാന്‍ പാടുപെടുമ്പോഴാണ് വീണ്ടും ആശങ്കയുണ്ടാക്കുന്നവിധം നിയന്ത്രണങ്ങള്‍ കടുക്കുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....