കേരളത്തില്‍ ഇന്ന് 5610 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. എറണാകുളം 714, കോഴിക്കോട് 706, മലപ്പുറം 605, പത്തനംതിട്ട 521, തൃശൂര്‍ 495, കോട്ടയം 458, തിരുവനന്തപുരം 444, കൊല്ലം 391, ആലപ്പുഴ 310, കണ്ണൂര്‍ 253, ഇടുക്കി 232, പാലക്കാട് 219, വയനാട് 163, കാസര്‍കോട് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യുകെയില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നും വന്ന 78 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,931 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.10 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 99,48,005 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3832 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 101 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5131 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 350 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 687, കോഴിക്കോട് 688, മലപ്പുറം 577, പത്തനംതിട്ട 478, തൃശൂര്‍ 485, കോട്ടയം 421, തിരുവനന്തപുരം 332, കൊല്ലം 383, ആലപ്പുഴ 301, കണ്ണൂര്‍ 209, ഇടുക്കി 218, പാലക്കാട് 108, വയനാട് 154, കാസര്‍കോട് 90 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
28 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇടുക്കി 7, എറണാകുളം, കണ്ണൂര്‍ 4 വീതം, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട് 2 വീതം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6653 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 416, കൊല്ലം 781, പത്തനംതിട്ട 467, ആലപ്പുഴ 594, കോട്ടയം 466, ഇടുക്കി 330, എറണാകുളം 802, തൃശൂര്‍ 494, പാലക്കാട് 203, മലപ്പുറം 538, കോഴിക്കോട് 809, വയനാട് 354, കണ്ണൂര്‍ 354, കാസര്‍ഗോഡ് 45 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 67,795 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,84,542 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,15,653 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,04,693 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,960 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1540 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 34 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 425 ഹോട്ട് സ്പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടിയെന്ന് മുഖ്യമന്ത്രി. ഈ മാസം ഒന്നാം തീയതി 33579 സാംപിളുകള്‍ പരിശോധിച്ചു. 52940, 59635,84007,91932 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധിച്ച സാംപിളുകളുടെ എണ്ണം. ആകെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ അഞ്ച് ശതമാനത്തിന്റെ കുറവ് ഒരാഴ്ചയില്‍ ഉണ്ടായി. ഇതുവരെയും നിരവധി പേരെ കൊവിഡ് ബാധിക്കാതിരുന്നതും കൊവിഡ് വ്യാപനം മന്ദ?ഗതിയിലായതും കടുത്ത പ്രതിരോധം തീര്‍ത്തതിനാലാണ്. കൊവിഡ് ചികിത്സയ്ക്കായി പൂര്‍ണസജ്ജരാവാനും മരണനിരക്ക് കുറയ്ക്കാനും സംസ്ഥാനത്തിനായി. കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നില്ല എന്നത് ഈ രം?ഗത്ത് കൂടുതല്‍ ഗൗരവത്തോടെ ഇടപെടണം എന്ന സന്ദേശമാണ് തരുന്നതെന്നും മുഖമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊവിഡ് നിയന്ത്രണത്തില്‍ ഇളവുകള്‍ വന്നത് കൊവിഡ് വ്യാപനം കുറഞ്ഞു എന്ന് കരുതിയില്ല. സാമൂഹിക അകലം, മാസ്കുകള്‍, കൈകകള്‍ ശുചിയാക്കാല്‍ എന്നിവ എല്ലാവരും പാലിക്കണം. മികച്ച ചികിത്സയും പരിചരണവും ഇവിടെ ഉറപ്പാക്കാന്‍ സാധിച്ചിട്ടുണ്ട് അതിനാലാണ് മരണനിരക്ക് വര്‍ധിക്കാതെ നില്‍ക്കുന്നത്. എന്നാല്‍ ജാഗ്രത കുറവ് മൂലം ഈ സ്ഥിതി മാറാം. അതിനാല്‍ നാടിനെ ഗുരുതരമായ സ്ഥിതിയിലാക്കാതെയിരിക്കാന് നല്ല ജാഗ്രതയും നിര്‍ബന്ധബുദ്ധിയും എല്ലാവരും പ്രകടിപ്പിക്കണം.
വീടുകളിലും കുടുംബാംഗങ്ങളിലുമാണ് ഇവിടെ കൊവിഡ് പടരുന്നത്. രോഗബാധിതനായ വ്യക്തി റൂം ക്വാറന്റൈന് കൃത്യമായി പാലിക്കണം. ഇതില്‍ വീഴ്ച പാടില്ല. പാളിച്ച പറ്റിയാല്‍ കുടുംബാം?ഗങ്ങള്ക്കുംരോഗം പടരും. അതിനാല്‍ ക്വാറന്റൈന് ശാസ്ത്രീയമായി പാലിക്കുക. ഇതെല്ലാവരും ശ്രദ്ധിക്കണം. മറ്റൊന്ന് ഈ അടച്ചു മൂടിയ വേണ്ടത്ര വായുസഞ്ചാരമില്ലാത്ത ഇടങ്ങളില്‍ കൊവിഡ് അതിവേഗം പടരും. വാഹനങ്ങള്‍ ഓഫീസുകള്‍ വ്യാപാരശാലകള്‍ എന്നിവിടങ്ങളിലെല്ലാം ജാ?ഗ്രത വേണം. അതുകൊണ്ട് കൂടുതല്‍ ജാഗ്രത ഇത്തരം സ്ഥലങ്ങളില്‍ കാണിക്കാനാവണം. മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ നിര്‍ബന്ധമായും മാസ്കിടണം. ചിലര്‍ യാത്ര കഴിഞ്ഞ് മാസ്ക് അഴിച്ചു കളയുന്ന സ്ഥിതിയുണ്ട്. മാസ്ക് ധരിക്കുക എന്നത് എല്ലാ ഘട്ടത്തിലും നിര്‍ബന്ധമാക്കണം. അങ്ങനെ വന്നാലാണ് രോഗവ്യാപനം തടയാനാവുക. അല്ലാത്ത സമീപനം രോഗവ്യാപനം ക്ഷണിച്ചു വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ഥാപനങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോ എന്നത് പരിശോധിച്ച് ഉറപ്പ് വരുത്താന്‍ നടപടിയുണ്ടാവും. മറ്റൊരു പൊതുധാരണ കുട്ടികള്‍ക്ക് കൊവിഡ് മാരകമായി ബാധിക്കില്ല എന്നതാണ്. അതു ഒരുതരത്തില്‍ ശരിയാണ്. പ്രായമുള്ളവരേയും മറ്റു രോഗങ്ങളുള്ളവരേയും ബാധിക്കും പോലെ കുട്ടികളെ കൊവിഡ് ബാധിക്കില്ല. എന്നാല്‍ രോഗം വ്യാപകമായി വന്നാല്‍ ആനുപാതികമായി കുട്ടികള്‍ക്കും രോഗം വരും. അപ്പോള്‍ കുട്ടികളെ രൂക്ഷമായി കൊവിഡ് ബാധിക്കും. അതില്‍ ജാഗ്രത വരും. മറ്റൊരു പ്രവണത ഒരു തവണ കൊവിഡ് വന്നു മാറിയ കുട്ടികളില്‍ ചില രോഗലക്ഷണങ്ങള്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ കുട്ടികളുമായി പൊതുസ്ഥലത്തും രോഗവ്യാപന മേഖലകളിലും തിരക്കേറിയ മേഖലകളിലും പോകുന്നതില്‍ മുതിര്‍ന്നവര്‍ക്ക് ജാഗ്രത വേണം.
ആരോഗ്യപ്രവര്‍ത്തകരുടെ വാക്സിനേഷന് പൂര്‍ത്തിയായി. അടുത്ത ആഴ്ചയോടെ മറ്റു കൊവിഡ് മുന്നിരപോരാളികള്ക്ക് വാക്സിന് കൊടുക്കാന്‍ സാധിക്കും. ഏതാനും ആഴ്ചകള്‍ കൊണ്ട് അത് പൂര്‍ത്തിയാക്കി മൂന്നാംഘട്ടത്തിലെ പൊതുജനവാക്സിനേഷന് തുടങ്ങാനാവും എന്നാണ് പ്രതീക്ഷ. അന്‍പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായിരിക്കും ആദ്യം വാക്സിന് നല്‍കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചെത്തുകാരന്റെ മകനാണ് ഞാനെന്നത് നേരത്തെ തന്നെ ഞാന്‍ പറഞ്ഞതാണ്. എന്റെ മൂത്തചേട്ടനും ചെത്തുകാരനായിരുന്നു. ആരോഗ്യം ക്ഷയിക്കും വരെ അദ്ദേഹം ഈ തൊഴിലാണ് ചെയ്തത്. രണ്ടാമത്തെ ചേട്ടനും ചെത്തുകാരനായിരുന്നു പിന്നീട് ബേക്കറി തൊഴിലിലേക്ക് മാറി. ഇതെല്ലാം എന്റെയൊരു അഭിമാനമുള്ള കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എംബി രാജേഷിന്റെ ഭാര്യയുടെ നിയമനം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പിഎസ്സി-തൊഴിലവസര കണക്ക് നിരത്തി മുഖ്യമന്ത്രി മറുപടി നല്കി. എംബി രാജേഷിന്റെ ഭാര്യയുടെ നിയമനം സംബന്ധിച്ച് സര്‍വ്വകലാശാല തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട് അതിനാല്‍ താന്‍ അതിലേക്ക് കടക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.നിയമനങ്ങളുടെ കാര്യത്തില്‍ വലിയ തോതില്‍ മുന്നേറാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....