കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്റെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചെത്തുകാരന്റെ മകന്‍ എന്നതില്‍ അഭിമാനം മാത്രമാണുള്ളതെന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ചെത്തുകാരന്റെ മകനായതില്‍ ഏതെങ്കിലും തരത്തിലുള്ള അപമാന ബോധമില്ലെന്നും തികഞ്ഞ അഭിമാനമാണുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സുധാകരന്റെ പരാമര്‍ശം തെറ്റായി കാണുന്നില്ല. അച്ഛന്‍ ചെത്തുകാരനായിരുന്നുവെന്നത് താന്‍ തന്നെ പറഞ്ഞിരുന്നു. എന്റെ മൂത്ത ജേഷ്ഠന്‍ ആകാവുന്ന അത്രയും കാലം ചെത്തുകാരനായിരുന്നു. രണ്ടാമത്തെ ജേഷ്ഠനും ചെത്തുജോലി അറിയാമായിരുന്നു. അദ്ദേഹം പിന്നീട് ബേക്കറി ജോലിയിലേക്ക് മാറി. അതായിരുന്നു എന്റെ കുടുംബപശ്ചാത്തലം. ഇതൊക്കെ അഭിമാനമായാണ് ഞാന്‍ കാണുന്നത്. അതൊന്നു ഏതെങ്കിലും അപമാനമായി കാണുന്നില്ല. ബ്രണ്ണന്‍ കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ സുധാകരനെ അറിയാം. ചെത്തുകാരന്റെ മകന്‍ എന്ന് കെ സുധാകരന്‍ പറഞ്ഞത് ആക്ഷേപമായി കാണുന്നില്ല. പരാമര്‍ശത്തില്‍ അപമാനമോ ജാള്യതയോ തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പറഞ്ഞത് എന്തുദേശത്തിലാണ് എന്നാണ് നോക്കുന്നത്. ഷാനിമോള്‍ ഉസ്മാനാണ് പ്രശ്നമുണ്ടാക്കിയത് എന്നു സുധാകരന്‍ തന്നെ പറയുന്നു. അതെന്തു കൊണ്ടാണ്. ചെന്നിത്തലയ്ക്ക് എന്തു കൊണ്ടാണ് തിരുത്തേണ്ടി വരുന്നത്. ചെത്തുകാരന്റെ മകനാണ് എന്ന് പറയുന്നതില്‍ എനിക്കൊരു അപമാനവുമില്ല തികഞ്ഞ അഭിമാനത്തോടെയാണ് ഞാന്‍ അതു കാണുന്നത്. എന്നെ അറിയുന്നവര്‍ക്ക് അറിയാം ഞാന്‍ എന്തു ജീവിതമാണ് ജീവിക്കുന്നതെന്ന്. നമ്മള്‍ വിമാനത്തില്‍ പോലും പോകാന്‍ പാടില്ല ഇതൊക്കെ നോക്കിയാല്‍ കാലത്തിന് അനുസൃതമായ വര്‍ത്തമാനമല്ല ഇതൊന്നുമെന്നും പിണറായി പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....