ചൊവ്വാ ഗ്രഹത്തിലേക്ക് ഈ മാസമെത്തുന്നത് മൂന്ന് രാജ്യങ്ങളുടെ പേടകങ്ങള്‍. യുഎഇ, യുഎസ്, ചൈന എന്നീ രാജ്യങ്ങളുടെ ചൊവ്വാ ദൗത്യമാണ് ഒരേ മാസത്തില്‍ നടക്കുന്നത്. ഏഴുമാസത്തെ യാത്രക്കൊടുവില്‍ യുഎഇയുടെ ഹോപ് പ്രോബ് മിഷന്റെ ഭാഗമായുള്ള പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഇന്ന് രാത്രിയോടെ പ്രവേശിക്കും. നിലവില്‍ മണിക്കൂറില്‍ 120,000 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുകയാണ് ഹോപ് പേടകം. വിജയകമായി ഭ്രമണപഥത്തില്‍ പ്രവേശിക്കാനായാല്‍ ചൊവ്വയുടെ കാലാവസ്ഥാ പഠനദൗത്യം ഹോപ് പ്രോബ് തുടങ്ങും.യുഎഇയെ സംബന്ധിച്ചിടത്തോളം നിര്‍ണായക മണിക്കൂറുകളിലൂടെയാണ് നിലവില്‍. 'വളരെ നിര്‍ണായ ഘട്ടത്തിലേക്കാണ് നമ്മള്‍ കടന്നിരിക്കുന്നത്. ചൊവ്വയില്‍ കടക്കാാനാവുമോ ഇല്ലയോ എന്ന് നിശ്ചയിക്കുന്ന സമയമാണിത്,' ഹോപ് പ്രോബ് മിഷന്റെ പ്രൊജക്ട് ഡയറക്ടര്‍ ഒമ്റാന്‍ ഷറഫ് ബിബിസിയോട് പ്രതികരിച്ചു. ചൊവ്വയിലെ നാലു സീസണുകളിലെയും അന്തരീക്ഷ ഘടനയെപറ്റിയാണ് ഹോപ് പ്രോബ് വിവരങ്ങള്‍ ശേഖരിക്കുക.
ആറു വര്‍ഷം മുമ്പാണ് യുഎഇ ചൊവ്വാ ദൗത്യത്തിനുള്ള പഠനങ്ങള്‍ നടത്താന്‍ തുടങ്ങിയത്. ചൊവ്വാ ദൗത്യത്തിനുള്ള മുഴുവന്‍ സാങ്കോതിക വിദ്യകളോ വൈദഗ്ദ്യമോ രാജ്യത്തില്ലാത്തിനാല്‍ അമേരിക്കന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ മേല്‍നോട്ടത്തിലാണ് ഹോപ് പ്രോബ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നത്.ദൗത്യം ചരിത്രം കുറിക്കുമെന്നാണ് യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരുയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രതികരിച്ചിരിക്കുന്നത്.
50 ശതമാനം ചൊവ്വാ ദൗത്യങ്ങളും പരാജയപ്പെടുകയാണുണ്ടായത്. ഹോപ് പ്രോബിന് ചൊവ്വയില്‍ പ്രവേശിക്കാനായില്ലെങ്കിലും നമ്മള്‍ ചരിത്രമുഹൂര്‍ത്തിലിലേക്ക് കടന്നു എന്നാണ് ഞാന്‍ പറയുന്നത്. കാരണം അറബ് ജനത എത്തിയിട്ടുള്ള ഏറ്റവും ദൂരമേറിയ ഇടമാണിത്, ദുബായ് ഭരണാധികരി പുറത്തു വിട്ട വീഡിയോ സന്ദേശത്തില്‍ പറയുന്നു.യുഎഇക്ക് പുറമെ ചൈനയുടെ ടിയാന്‍വെന്‍ 1 എന്ന പേടകവും ചൊവ്വയിലേക്കുള്ള യാത്രയിലാണ്. ഫെബ്രുവരി 10 നാണ് ചൈനയുടെ പേടകം ചൊവ്വാ ഭ്രമണപഥത്തിലെത്തുകയെന്നാണ് സൂചന. അമേരിക്കയുടെ നാസയുടെ പേടകം എത്തുന്നതിന് എട്ടു ദിവസം മുമ്പാണിത്. സ്വര്‍ഗത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ എന്ന ഇരട്ടപ്പേരാണ് ചൈന ഈ ചൊവ്വാ ദൗത്യത്തിന് നല്‍കിയിരിക്കുന്നത്. ചൊവ്വയിലെ ജീവന്റെ സാന്നിധ്യത്തെക്കുറിച്ച് പഠിക്കാനാണ് നാസയുടെ റോബോട്ടിക്ക് പേടകം എത്തുന്നത്. 2020 ജൂലൈയില്‍ ഫ്ളോറിഡയില്‍ നിന്നാണ് ഇതിന്റെ വിക്ഷേപണം നടന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....