കോട്ടയം : ഉമ്മൻചാണ്ടിയും തിരുവഞ്ചൂരും മുൻ കൈ എടുത്ത് പുറത്തിറക്കിയ യു ഡി എഫിന്റ ശബരിമല കരട് നിയമത്തെ തള്ളി എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.
കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പ്കാലത്ത് കോൺഗ്രസിന് അനുകൂലമായി ശബരിമല വിഷയത്തിൽ നിലപാട് എടുത്ത നേതാവണ് സുകുമാരരൻ നായർ . എന്നാൽ ഇന്ന് പുറത്തിറക്കിയ പത്രകുറിപ്പിൽ അദ്ദേഹം യു ഡി എഫിൽ വിശ്വാസമില്ലന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഇലക്ഷൻ മുന്നിൽ കണ്ടുകൊണ്ട് വിശ്വാസസംരക്ഷണത്തിൻറെ പേരിൽ വിശ്വാസികളെ സ്വാധീനിക്കുവാൻ വേണ്ടിയുള്ള പുതിയ വാദഗതികളുമായി രാഷ്ട്രീയകക്ഷികൾ രംഗപ്രവേശം ചെയ്തിരിക്കുന്നത് കൗതുകകരമാണ്. കേന്ദ്രഭരണം കയ്യിലിരിക്കെതന്നെ, ബി.ജെ.പി.ക്ക് ഒരു നിയമനിർമ്മാണത്തിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നം മാത്രമായിരുന്നില്ലേ ഇത്?
പ്രതിപക്ഷത്തിരിക്കുമ്പോൾതന്നെ വിശ്വാസം സംരക്ഷിക്കുന്നതിനു വേണ്ടി യു.ഡി.എഫിന് നിയമസഭയിൽ ഒരു ബിൽ അവതരിപ്പിക്കാമായിരുന്നു. അതിനു പകരം, തങ്ങൾ അധികാരത്തിൽ വന്നാൽ വിശ്വാസികൾക്കനുകൂലമായ
നിയമനിർമ്മാണം നടത്തുമെന്നുള്ള അവരുടെ പ്രഖ്യാപനത്തിന് എന്ത് ആത്മാർത്ഥതയാണുള്ളതെന്നും അദ്ദേഹം പത്രകുറിപ്പിൽ പറയുന്നു.
കോടതിവിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തിടുക്കം കാട്ടി എന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തലുണ്ട്. സത്യവാങ്ങ് മൂലം പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
സുകുമാരൻ നായരുടെ പരസ്യമായ നിലപാട് ബില്ലിന്റെ കരട് പുറത്തിറക്കിയ തിരുവഞ്ചൂർ രാധാകൃഷ്ണനും കടുത്ത തിരിച്ചടി ആയിരിക്കുകയാണ്. എൻ എസ് എസ് ആവശ്യമാണ് തങ്ങൾ നടപ്പിലാക്കുന്നത് എന്ന പ്രചരണമാണ് രഹസ്യമായി കോൺഗ്രസ് നേതാക്കൾ നടത്തിയത് . അതാണ് പൂർണ്ണമായും തകർന്നിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....