മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തുകയുടെ പകുതി ഉടന്‍ കെട്ടിവെയ്ക്കാന്‍ ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്ക് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം. നഷ്ടപരിഹാരത്തുകയുടെ പകുതിയെങ്കിലും കെട്ടിവെച്ചില്ലെങ്കില്‍ റവന്യൂ റിക്കവറിയ്ക്ക് ഉത്തരവിടുമെന്നും ജസ്റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ ബെഞ്ച് താക്കീത് നല്‍കി. അടുത്ത ബുധനാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനം കോടതിയെ രേഖാമൂലം അറിയിക്കണമെന്നും കോടതി ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 115 കോടി രൂപയാണ് ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പ്രാഥമിക നഷ്ടപരിഹാരത്തുകയായ 65 കോടി രൂപ ഉള്‍പ്പെടെയുള്ള കണക്കാണിത്. ഫ്ലാറ്റിന്റെ നാല് നിര്‍മാതാക്കളും കൂടി പ്രാഥമിക നഷ്ടപരിഹാരമായി 61.50 കോടി രൂപ നല്‍കണം. എന്നാല്‍ 4.89 കോടി രൂപ മാത്രമാണ് ആകെ ലഭിച്ചതെന്ന് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി കോടതിയെ അറിയിച്ചു.
9.25 കോടി രൂപ നല്‍കേണ്ട ഗോള്‍ഡണ്‍ കായലോരത്തിന്റെ നിര്‍മാതാക്കള്‍ 2.89 കോടി മാത്രമാണ് നിലവില്‍ നല്‍കിയിട്ടുള്ളത്. 15.5 കോടി രൂപ നല്‍കേണ്ട ജയിന്‍ ഹൈസിംഗ് കണ്‍സ്ട്രക്ഷന്‍ നല്‍കിയത് രണ്ട് കോടി മാത്രമാണെന്നും സമിതി കോടതിയ്ക്കുമുന്നില്‍ പറഞ്ഞു. കേസ് അടുത്ത ബുധനാഴ്ച്ച കോടതി വീണ്ടും പരിശോധിക്കും. സംവിധായകന്‍ മേജര്‍ രവി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തശേഷം വാദം കേള്‍ക്കാമെന്നും കോടതി പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....