കുവൈത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ക്യാമ്പയിന് ശക്തി പ്രാപിക്കുന്നു. പ്രശസ്ത കുവൈത്ത്-അമേരിക്കന്‍ ഫാഷന്‍ ബ്ലോഗറായ ആസിയ അല്‍ ഫരജ് ആണ് ക്യാമ്പയിന് കൂടുതല്‍ ജനശ്രദ്ധയിലേക്ക് എത്തിച്ചിരിക്കുന്നത്. 20 ലക്ഷം ഫോളോവേഴ്സുള്ള ഇവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ഇവര്‍ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് വീഡിയോ ചെയ്തിരുന്നു.ഇതിനോടൊപ്പം ലാന് അസ്കത് ( എന്നെ നിശബ്ദയാക്കാന്‍ പറ്റില്ല') എന്ന ഇന്‍സ്റ്റഗ്രാം പേജും ക്യാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച നിര്‍മിച്ചു. കുവൈത്തിലെ ഒരു ഡോക്ടറായ ശൈമ ഷാമോ ആണ് ഈ പേജ് നിര്‍മ്മിച്ചത്. നിരവധി സ്ത്രീകള്‍ രാജ്യത്ത് തങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളെ പറ്റി ഈ പേജില്‍ തുറന്നു പറയുന്നുണ്ട്. ഇതിനകം എട്ടായിരത്തോളം പേര് പേജ് ഫോളോ ചെയ്തിട്ടുണ്ട്.കുവൈറ്റിലെ യുഎസ് എംബസി ഉള്‍പ്പെടെ ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കുവൈറ്റിലുള്ള പ്രവാസി സ്ത്രീകളുടെ പ്രശ്നങ്ങളും ക്യാമ്പയിനില്‍ വിഷയമാവുന്നുണ്ട്. തൊഴിലുടമയില്‍ നിന്നും നേരിടേണ്ടി വരുന്ന പീഡനങ്ങളില്‍ രാജ്യത്ത് നിരവധി വിദേശ സ്ത്രീകള്‍ ബുദ്ധുമുട്ടുന്നുണ്ടെന്ന് ക്യാമ്പയിനില്‍ അഭിപ്രായം ഉയരുന്നുണ്ട്.
പ്രവാസി സമൂഹം ദുര്‍ബലമാണ്. കുവൈത്ത് സ്ത്രീകള്‍ക്ക് ഒരിക്കലും മനസ്സിലാവാത്ത തരത്തില്‍ അവര്‍ ഉപദ്രവിക്കപ്പെടുന്നുണ്ട്,' ആസ്യ ഫരജ് ഇറക്കിയ വീഡിയോയില്‍ പറയുന്നു.ഈ രാജ്യത്തുള്ള എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് ഈ പോരാട്ടം. കുവൈത്ത് ദേശീയത്വം ഉള്ളവര്‍ക്ക് മാത്രമല്ല,' വീഡിയോയില്‍ പറയുന്നു. അടുത്തിടെ ടുണിഷ്യയിലും ഈജിപ്തിലും സമാനമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....