വയനാട്ടില്‍ മാനന്തവാടി ജില്ലാ ആശുപത്രിയെ തല്‍ക്കാലം മെഡിക്കല്‍ കോളെജ് ആശുപത്രിയായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ ആശുപത്രിക്ക് സമീപം നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നിര്‍മ്മിച്ച മൂന്നുനില കെട്ടിടം അധ്യായനത്തിന് അനുയോജ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
'വയനാട്ടില്‍ മാനന്തവാടി ജില്ലാ ആശുപത്രിയെ തല്‍ക്കാലം മെഡിക്കല്‍ കോളെജ് ആശുപത്രിയായി ഉയര്‍ത്തി വയനാട്ടില്‍ മെഡിക്കല്‍ കോളെജ് ആരംഭിക്കാന്‍ തീരുമാനിച്ചു. ജില്ലാ ആശുപത്രിക്ക് സമീപം നേഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നിര്‍മ്മിച്ച മൂന്നുനില കെട്ടിടം അധ്യായനത്തിന് അനുയോജ്യമാക്കും. അത്യാവശ്യം വേണ്ട തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്', മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളജാക്കി ഉയര്‍ത്തണമെന്നു നേരത്തെ ശുപാര്‍ശയുണ്ടായിരുന്നു.വയനാട്ടില്‍ മെഡിക്കല്‍ കോളെജ് 2021-22ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു. ഇതിനായി കിഫ്ബിയില്‍നിന്ന് 300 കോടി രൂപ അനുവദിക്കുമെന്നും പുതിയ മെഡിക്കല്‍ കോളെജിന്റെ ഭാഗമായി സിക്കിള്‍ സെല്‍ അനീമിയ അടക്കമുള്ള ജനിതക രോഗങ്ങളെക്കുറിച്ച് പഠിക്കുന്നതിന് വേണ്ടി ഹിമോഗ്ലോബിനോപ്പതി റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുമെന്നും ധനമന്ത്രി അന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ തുടര്‍ നടപടികളെന്നോണമാണ് മുഖ്യമന്ത്രി മാനന്തവാടി ജില്ലാ ആശുപത്രിയെ താല്‍കാലിക മെഡിക്കല്‍ കോളെജായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
സ്വകാര്യ മെഡിക്കല്‍ കോളെജായ ഡിഎം വിംസ് ഏറ്റെടുക്കാന്‍ ആദ്യ ആലോചനകള്‍ നടത്തിയിരുന്നെങ്കിലും പിന്നീട് സര്‍ക്കാര്‍ ഇതില്‍നിന്ന് പിന്മാറിയിരുന്നു. വയനാട്ടില്‍ സ്വന്തം നിലയില്‍ മെഡിക്കല്‍ കോളെജ് സ്ഥാപിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നത തലയോഗത്തിലാണ് തീരുമാനമായിരുന്നു. വിംസ് എറ്റെടുക്കാനുള്ള നിര്‍ദ്ദേശം വേണ്ടെന്ന് വെക്കാനും സ്വന്തം നിലയില്‍ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് മെഡിക്കല്‍ കോളെജ് സ്ഥാപിക്കാനുമായിരുന്നു തീരുമാനം.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വയനാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജ് നിര്‍മ്മിക്കാന്‍ 50 ഏക്കര്‍ ഭൂമി ചന്ദ്രപ്രഭാ ചാരിറ്റബിള്‍ എസ്റ്റേറ്റ് സൗജന്യമായി വിട്ടുനല്‍കിയിരുന്നു. എന്നാല്‍ ഈ പദ്ധതി മുന്നോട്ടുപോയില്ല. പിന്നീട് വയനാട്ടില്‍ മെഡിക്കല്‍ കോളെജ് സ്ഥാപിക്കുമെന്ന് പല പ്രഖ്യാപനങ്ങളും നടന്നിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ചേലോട് എസ്റ്റേറ്റില്‍ മെഡിക്കല്‍ കോളെജ് സ്ഥാപിക്കാന്‍ ആലോചനകള്‍ നടന്നിരുന്നെങ്കിലും അതും പാതിവഴിയില്‍ മുടങ്ങുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....