പിഎസ്.സി വഴി സര്‍ക്കാര്‍ ജോലി ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട മുസ്ലീംലീഗ് വനിതാ നേതാവിനെതിരെ നേതൃത്വത്തിന്റെ ഇടപെടല്‍. വനിതാ ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റും മട്ടന്നൂര്‍ നഗരസഭാ കൗണ്‍സിലറുമായ എംകെ നജ്മയാണ് സര്‍ക്കാര്‍ ജോലി ലഭിച്ച വിവരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
പിഎസ്.സി റാങ്ക് പട്ടികയിലുള്ളവര്‍ക്ക് നിയമനം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് യുഡിഎഫ് പ്രതിഷേധം നടത്തുന്നതിനിടെയാണ് നജ്മയുടെ പോസ്റ്റ് വൈറലായത്. ഇതോടെ യുഡിഎഫ് ഉന്നതനേതാക്കള്‍ ഇടപെട്ട് നജ്മയെ കൊണ്ട് പോസ്റ്റ് പിന്‍വലിപ്പിക്കുകയായിരുന്നെന്നു.
നജ്മയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു: ''ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു പിഎസ്.സി നേടുക എന്നത്. രണ്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം എന്റെ റാങ്കും എത്തി. എനിക്കും കിട്ടി അഡൈ്വസ് മെമ്മോ. റാങ്ക് ലിസ്റ്റിലെ ബാക്കിയുള്ളവര്‍ക്കും കിട്ടണമെന്ന പ്രാര്‍ഥനയോടെ എയ്ഡഡ് സ്‌കൂളില്‍ നിന്ന് ഗവ.സ്‌കൂളിലേക്ക്.'' ഈ പോസ്റ്റാണ് വൈറലായത്. സര്‍ക്കാരിനെതിരെ സമരം നടത്തുമ്പോള്‍ ലീഗ് നേതാവിന്റെ തന്നെ ഇത്തരമൊരു പോസ്റ്റ് തിരിച്ചടിയായെന്നാണ് പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്.
തൊഴിലിനു വേണ്ടി സമരം ചെയ്യുന്ന പിഎസ്സി ഉദ്യോഗാര്‍ഥികളെയാണ് സര്‍ക്കാര്‍ വലിയ ശത്രുക്കളായി കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. റാങ്ക് ലിസ്റ്റില്‍പ്പെട്ടവര്‍ക്ക് ജോലി ലഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണം. പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ കഴിയുന്നിടത്ത് അത് ചെയ്യണം. 2600ഓളം പേരെ കൂടി സ്ഥിരപ്പെടുത്തുന്ന കാര്യം ഇന്ന് മന്ത്രിസഭായോഗം പരിഗണിക്കുന്നു എന്നാണ് പത്രവാര്‍ത്തകള്‍ പറയുന്നത്. ആ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അത് സംസ്ഥാനത്തെ തൊഴില്‍ രഹിതരായ ചെറുപ്പക്കാരോടുള്ള ഏറ്റവും വലിയ വഞ്ചനയാണ്. അതില്‍ നിന്നും സര്‍ക്കാര്‍ ഉടന്‍ പിന്മാറണം. ഉദ്യോഗാര്‍ഥികളോട് ഏറ്റവും വലിയ ക്രൂരത കാണിച്ച ഒരു ഗവണ്‍മെന്റ് ആണിത്. അങ്ങനെ ഒരു ഗവണ്‍മെന്റിനെതിരായി റാങ്ക് ഹോള്‍ഡേഴ്സ് സമരം ചെയ്യുന്നത് രാഷ്ട്രീയപ്രേരിതമാണ് എന്ന് പറഞ്ഞ് അതിനെ അടിച്ചമര്‍ത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....