മണ്ഡലത്തില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ച് ഷാജി
കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഡലത്തില്‍ ഇത്തവണയും കെഎം ഷാജി തന്നെ മത്സരിച്ചേക്കുമെന്ന് സൂചന. അഴീക്കോട് സീറ്റ് വെച്ചുമാറാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് ഷാജിയെത്തന്നെ കളത്തിലിറക്കാന്‍ മുസ്ലീംലീഗ് ഒരുങ്ങുന്നത്. മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് അഴീക്കോട് ജയസാധ്യതയില്ലെന്ന ലീഗ് വിലയിരുത്തല്‍ അംഗീകരിക്കപ്പെട്ടതോടെ അഴീക്കോട് വീണ്ടുമൊരിക്കല്‍ കൂടി ഷാജിയ്ക്ക് സാധ്യതയേറി.
ശക്തമായ ഇടതുപാരമ്പര്യമുള്ള അഴീക്കോട് മണ്ഡലം ഇടതുമുന്നണിയില്‍ നിന്നും 2011ല്‍ പിടിച്ചെടുക്കുകയും 2016ല്‍ നിലനിര്‍ത്തുകയും ചെയ്ത ഷാജിയെ പിന്തുണച്ച് മണ്ഡലത്തില്‍ ഇതിനോടകം തന്നെ പോസ്റ്ററുകള്‍ നിരന്നിട്ടുണ്ട്. ഒരിക്കല്‍ കൂടി കെഎം ഷാജിയെന്ന് എഴുതിയ പോസ്റ്ററുകളാണ് ചുമരുകളില്‍ നിറയുന്നത്.
വിജിലന്‍സ് അന്വേഷണത്തിന്റേയും കോഴ ആരോപണത്തിന്റേയും പശ്ചാത്തലത്തില്‍ അഴീക്കോട് വച്ചുമാറി കണ്ണൂര്‍ മണ്ഡലത്തിലോ കാസര്‍കോട് മറ്റൊരു സുരക്ഷിതമണ്ഡലത്തിലോ മത്സരിക്കാനുള്ള ഷാജിയുടെ നീക്കങ്ങള്‍ ഏതാണ്ട് അടഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തില്‍ മുസ്ലീംലീഗ് അഴീക്കോട് നിയോജക മണ്ഡലം കമ്മിറ്റി വിളിച്ചുചേര്‍ത്ത തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്യാന്‍ ഇന്ന് ഷാജി അഴീക്കോടെത്തുമെന്നാണ് വിവരം.
കെഎം ഷാജിയെ അഴീക്കോടിന് പകരം കാസര്‍ഗോഡ് മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കുമെന്ന് സൂചനകള്‍ മുന്‍പ് പുറത്തുവന്നിരുന്നു. കണ്ണൂരില്‍ സിറ്റിങ് സീറ്റായ അഴീക്കോട് മാത്രം പോരെന്ന ആവശ്യവും ലീഗിനുണ്ട്. തളിപ്പറമ്പ്, കൂത്തുപറമ്പ് സീറ്റുകള്‍ക്കൂടി ആവശ്യപ്പെടാനാണ് ലീഗ് തീരുമാനം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....