News Beyond Headlines

25 Saturday
April

‘പിന്നില്‍ മൊസാദ്, പിന്തുടര്‍ന്നത് എട്ട് മാസം’; സംഘത്തില്‍ ഇറാനിയന്‍ പൗരരുമെന്ന് റിപ്പോര്‍ട്ട്

ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന്‍ മുഹസിന്‍ ഫക്രിസാദെയുടെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇസ്രായേല്‍ ഇന്റലിജന്‍സ് ഏജന്‍സിയായ മൊസാദാണെന്ന് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ദരിച്ചു കൊണ്ട് ബ്രിട്ടീഷ് വീക്കലിയായ ദ ജ്യൂയിഷ് ക്രോണിക്കിള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വണ്‍ ടണ്‍ ഗണ്‍ എന്ന പ്രത്യേക തരം തോക്ക് ഉപയോഗിച്ചാണ് ഫക്രിസാദെയെ കൊലപ്പെടുത്തിയത്. നേരത്തെ ഇറാനിയന്‍ സര്‍ക്കാര്‍ ഈ ആരോപണം ഉന്നയിച്ചിരുന്നു.
റിപ്പോര്‍ട്ട് പ്രകാരം നീണ്ട എട്ട് മാസത്തെ നിരീക്ഷണത്തിന് ശേഷമാണ് ഫക്രിസാദെയെ മൊസാദ് വകവരുത്തിയത്. 20 ഓളം പേരടങ്ങുന്ന സംഘത്തെ ഇതിനായി നിയോഗിച്ചു. ഈ സംഘത്തില്‍ ഇറാനിയന്‍ പൗരന്‍മാരും ഉള്‍പ്പെട്ടിരുന്നു. ഓപ്പറേഷനുപയോഗിച്ച വണ്‍ ടണ്‍ ഗണ്‍ പല ഭാഗങ്ങളായി ഇറാനിലേക്ക് കടത്തുകയായിരുന്നു.
ഒരു പിക്ക് അപ്പ് ട്രക്കില്‍ ഘടിപ്പിച്ച ഈ വിദൂര നിയന്ത്രിത മെഷീന്‍ ഗണ്‍ ഫക്രിസാദൊയുടെ വാഹനത്തിന് 160 മിറ്ററോളം അകലെ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ഫ്ക്രിസാദെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയപ്പോഴാണ് വെടിവെപ്പ് നടന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ ര്ക്ഷപ്പെട്ടു.
ആക്രമണത്തിന് ശേഷം പിക്ക്അപ്പ് വാന്‍ സ്ഫോടനത്തില്‍ സ്വയം കത്തി നശിക്കുകയായിരുന്നു. തെഹ്റാനിലെ കിഴക്കന്‍ മലയോര നഗരമായ അബ്സാദില്‍ വെച്ചാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. നവംബര്‍ മാസം അവസാനമാണ് ഫക്രിസാദ് കൊല്ലപ്പെടുന്നത്.ഫക്രിസാദെയ്ക്ക് നേരെ ആക്രമണ സാധ്യതയുണ്ടെന്ന് ഇദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നാണ് മക്കള്‍ പറയുന്നത്. എന്നാല്‍ ഒരു അടിയന്തര മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞ് ഫക്രിസാദെ പുറത്തേക്ക് പോവുകയായിരുന്നു.
ഇറാന്റെ രഹസ്യ അണവ പദ്ധതികളുടെ പ്രധാന കാര്‍മികനെന്ന് കരുതപ്പെടുന്ന ന്യൂക്ലിയാര്‍ ശാസ്ത്രജ്ഞനാണ് മെഹ്സിന്‍ ഫ്രകിസാദെ. തെഹ്റാനിലെ കിഴക്കന്‍ മലയോര നഗരമായ അബ്സാദില്‍ വെച്ചാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. ഇറാന്റെ 'അമാദ്', 'ഹോപ്' പദ്ധതികളെ നയിച്ചിരുന്നത് ഫക്രിസാദെയായിരുന്നു. മൊസാദും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സിഐഎയും ഫക്രിസാദെയെ 2006 മുതല്‍ നിരീക്ഷിക്കുന്നുണ്ട്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....