മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഗാര്‍ഗെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവാകും. ഗുലാം നബി ആസാദിന്റെ രാജ്യസഭാ കാലാവധി കഴിയുന്ന പശ്ചാത്തലത്തിലാണ് മല്ലികാര്‍ജുന ഗാര്‍ഗെയെ ചുമതലപ്പെടുത്താന്‍ പാര്‍ട്ടി തീരുമാനിച്ചത്. ഇത് സംബന്ധിച്ച് രാജ്യസഭ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡുവിന് കോണ്‍ഗ്രസ് കത്തയച്ചു.
ഫെബ്രുവരി 15 നാണ് ഗുലാം നബി ആസാദിന്റെ രാജ്യസഭാ കാലാവധി അവസാനിക്കുന്നത്. കര്‍ണാടകയില്‍ നിന്നുള്ള ദളിത് നേതാവായ ഗാര്‍ഗെ ജമ്മുകശ്മീരിനെ പ്രതിനിധീകരിക്കുന്ന നേതാവാണ്. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ദ്വിഗ് വിജയ് സിംഗിന്റേ പേരും ഉയര്‍ന്നിരുന്നു. എന്നാല്‍ ഹൈക്കമാന്റിന്റെ വിശ്വസ്തനായ ഖാര്‍ഗെയെ ഒടുവില്‍ നിശ്ചയിക്കുകയായിരുന്നു.
അതിനിടെ ഗുലാം നബി ആസാദിന്റെ രാജ്യസഭ വിടവാങ്ങല്‍ സമയത്ത് പ്രധാനമന്ത്രി വൈകാരികമായി സംസാരിച്ചത് ഇദ്ദേഹം ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാക്കിയിരുന്നു. എന്നാല്‍ കശ്മീരില്‍ കരിമഞ്ഞ് പെയ്യുമ്പോഴെ താന്‍ ബിജെപിയില്‍ ചേരൂവെന്നായിരുന്നു പ്രചാരണത്തില്‍ ഗുലാം നബി ആസാദിന്റെ പ്രതികരണം.
ജമ്മുകശ്മീരില്‍നിന്നുള്ള രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ആസാദിനെ കേരളത്തില്‍നിന്ന് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്കാണ് ഗുലാം നബി ആസാദിനെ ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത്. ആസാദിന്റെ കാലാവധി ഫെബ്രുവരി 15ന് അവസാനിക്കും. രാജ്യസഭാ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചതോടെ നിയമസഭ ഇല്ലാതായി. അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ ജമ്മുകശ്മീരില്‍നിന്നും രാജ്യസഭയിലേക്ക് പ്രതിനിധി ഉണ്ടാവില്ല. നാല് എംപിമാരുടെ കാലാവധിയാണ് ഇതോടെ അവസാനിക്കുന്നത്.
കേരളത്തില്‍ ഏപ്രിലില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഗുലാം നബി ആസാദിനെ പരിഗണിക്കാന്‍ ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. ഏപ്രിലോടെ കേരളത്തില്‍നിന്നും മൂന്ന് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. ഇതില്‍ ഒന്നില്‍ കോണ്‍ഗ്രസിനെ മത്സരിപ്പിക്കാനാവുമെന്നാണ് ഹൈക്കമാന്‍ഡ് പ്രതീക്ഷിക്കുന്നത്. ആസാദിനെ വീണ്ടും രാജ്യസഭയില്‍ എത്തിക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. വയലാര്‍ രവിയുടെ രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്ന ഒഴിവിലേക്കാണ് ആസാദിനെ പരിഗണിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....