പിന്‍വാതില്‍ നിയമനം സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങളെ കണക്കുകള്‍ എണ്ണിപ്പറഞ്ഞ് നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. സത്യം വിളിച്ചു പറയുന്ന കണക്കുകളാണ് ആരോപണങ്ങള്‍ക്കുള്ള മറുപടിയെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സെക്രട്ടറേറ്റിയറ്റിന് മുന്നില്‍ സമരം നടത്തുന്ന പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാല്‍ക്കല്‍ വീണ് അപേക്ഷിച്ച സംഭവവും മുഖ്യമന്ത്രി പരാമര്‍ശിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
'പിഎസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നുണ്ടെന്ന് ചിലര്‍ ആരോപിച്ചിരുന്നു. ഇത്തരം പ്രചാരണവുമായി മുന്‍ മുഖ്യമന്ത്രിയടക്കം രംഗത്ത് വന്നത് കഴിഞ്ഞു. സത്യം വിളിച്ചു പറയുന്ന കണക്കുകളാണ് ഇതിനുള്ള മറുപടി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലു വര്‍ഷം ഏഴു മാസത്തില്‍ 4,012 റാങ്ക് ലിസ്റ്റുകള്‍ പിഎസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ഇതേ കാലയളവില്‍ 3,113 റാങ്ക് ലിസ്റ്റുകള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചത്. പൊലീസില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 13,825 നിയമനങ്ങള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 4,791 നിയമനങ്ങളാണ് നടന്നത്. വ്യത്യാസം എല്ലാവര്‍ക്കും തിരിച്ചറിയാന്‍ കഴിയും. എല്‍ഡി ക്ലര്‍ക്ക് നിയമനത്തില്‍ 2016-2020 കാലയളവില്‍ 19,120 പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. എന്നാല്‍ 2011-2016 കാലയളവില്‍ ഇത് 17,711 മാത്രമായിരുന്നു. നമ്മള്‍ കൊവിഡ് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളെ നേരിട്ടും അതിജീവിച്ചുമാണ് ഇത്തരം നിയമനങ്ങള്‍ നടത്തിയതെന്ന പ്രത്യേകതയുമുണ്ട്. എല്ലാവര്‍ക്കും അവസരങ്ങള്‍ നല്‍കുകയും അര്‍ഹതപ്പെട്ട ഒഴിവുകള്‍ സമയബന്ധിതമായി നികത്തുന്നതിനും പ്രതിജ്ഞാബദ്ധമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഈ സര്‍ക്കാര്‍ വന്നശേഷം 1,57,909 നിയമന ശുപാര്‍ശകളാണ് പിഎസ്.സി നല്‍കിയത്. നിലവിലുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുക മാത്രമല്ല, 27,000 സ്ഥിരം തസ്തികകള്‍ ഉള്‍പ്പെടെ 44, 000 പുതിയ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേക്കാള്‍ കൂടുതല്‍ നിയമനങ്ങളും നിയമനശുപാര്‍ശകളും സര്‍ക്കാര്‍ നടപ്പാക്കിയെന്നതാണ് ഏത് കണക്കും വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ ചില പ്രധാനപ്പെട്ട തസ്തികകളിലുള്ള താരതമ്യം വേണമെങ്കില്‍ പരിശോധിക്കാം. യുഡിഎഫ് കാലത്ത് നിന്ന് എല്‍ഡിഎഫിന്റെ കാലത്തുണ്ടായ വര്‍ധനവിന്റെ തോത് മനസിലാക്കാന്‍ സാധിക്കും.
എല്‍ഡിസി: യുഡിഎഫ്- 17,711, എല്‍ഡിഎഫ്- 19120
പൊലീസ് നിയമനം: യുഡിഎഫ്- 4796, എല്‍ഡിഎഫ്- 13825
എല്‍പിഎസ്എ: യുഡിഎഫ്- 1630, എല്‍ഡിഎഫ്- 7322
യുപിഎസ്എ: യുഡിഎഫ്- 802, എല്‍ഡിഎഫ്- 4446
സ്റ്റാഫ് നഴ്‌സ് ഹെല്‍ത്ത്: യുഡിഎഫ്- 1608, എല്‍ഡിഎഫ്- 3607
അസി.സര്‍ജന്‍ ഹെല്‍ത്ത: യുഡിഎഫ്- 2435, എല്‍ഡിഎഫ്- 3324
സ്റ്റാഫ് നഴ്‌സ് മെഡിക്കല്‍ വിദ്യാഭ്യാസം: യുഡിഎഫ്- 924, എല്‍ഡിഎഫ്- 2200
ആദിവാസി മേഖലയില്‍ നിന്ന് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി പൊലീസിലേക്കും എക്‌സൈസിലേക്കും സര്‍ക്കാരിന്റെ പ്രത്യേക ശുപാര്‍ശ പ്രകാരം നിയമനം നടത്തിയിട്ടുണ്ട്. നിയമന ലിസ്റ്റിന്റെ പേരിലുള്ള പ്രതിപക്ഷസമരം യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തെ ഉദ്യോഗാര്‍ത്ഥികളുടെ താല്‍പര്യത്തിന് വിരുദ്ധമാണ്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തിയ എല്ലാ അപവാദപ്രചരണവും പൊളിഞ്ഞു. അപ്പോഴാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ട് രംഗത്തിറങ്ങിയത്. സമരത്തെ പിന്തുണച്ച് മുന്‍മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നത് ആശ്ചര്യകരമായ കാര്യമാണ്. സമരം ചെയ്യുന്നവര്‍ക്ക് ഉദ്യോഗം ലഭിക്കാന്‍ ആഗ്രഹമുണ്ടാകും. പക്ഷെ ആ സമരത്തെ ഉപയോഗിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തിന്റേത് കുത്സിതമായ ശ്രമമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....