News Beyond Headlines

27 Monday
April

‘ആക്രമണം പെട്ടന്നുളള പ്രകോപനത്തില്‍’; സഹോദരി ഭര്‍ത്താവിനെ മര്‍ദിച്ച കേസില്‍ ഡോ. ഡാനിഷിന്റെ കുറ്റസമ്മതം

ചിറയിന്‍കീഴില്‍ ദുരഭിമാന ആക്രമണ കേസില്‍ അറസ്റ്റിലായ ഡോ. ഡാനിഷ് കുറ്റം സമ്മതിച്ചു. സഹോദരി ഭര്‍ത്താവ് മിഥുനെ പെട്ടന്നുള്ള പ്രകോപനത്തില്‍ ആക്രമിച്ചതാണെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി.സഹോദരി ഭര്‍ത്താവ് മിഥുനെ ആക്രമിച്ച സംഭവത്തില്‍ പ്രതി ഡോക്ടര്‍ ഡാനിഷിനെ ഇന്നലെ രാത്രിയാണ് ഊട്ടിയിലെ റിസോര്‍ട്ടില്‍ നിന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ മിഥുനെ ആക്രമിച്ച സ്ഥലത്തെത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി. ഡിടിപി ഓപറേറ്ററായ മിഥുനും 24 കാരിയായ ദീപ്തിയും തമ്മില്‍ ഒക്ടോബര്‍ 29ന് ആണ് വിവാഹിതരായത്. ഇരുവരും തമ്മിലുളള വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എതിര്‍പ്പ് ശക്തമായതോടെ ദീപ്തി വീട് വിട്ട് മിഥുനൊപ്പം വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. പിന്നാലെയായിരുന്നു സഹോദരന്റെ മര്‍ദനം.ഇതര മതസ്ഥരായ മിഥുനും ദീപ്തിയും രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് ഒക്ടോബര്‍ 29നാണ് വിവാഹിതരായത്. വിവാഹം നടത്തി നല്‍കാമെന്ന വാഗ്ദാനം നല്‍കി 31ന് ഇരുവരെയും ഡാനിഷ് പള്ളിയിലേക്ക് വിളിച്ചു വരുത്തി. എന്നാല്‍ മതം മാറുകയോ,വിവാഹത്തില്‍ നിന്ന് പിന്മാറുകയോ വേണമെന്ന് ആവശ്യപ്പെട്ടു. അത് വിസമ്മതിച്ചതോടെ പണം വാഗ്ദാനം ചെയ്തു. പണം നല്‍കാം ദീപ്തിയെ തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ അതും നിരസിച്ചതോടെ അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡാനിഷ് ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഊട്ടിയില്‍ നിന്ന് പിടികൂടിയത്. കൊലപാതകം ശ്രമം, മാരക ആയുധം കൊണ്ടുള്ള ആക്രമണം, പട്ടികജാതി ആക്രമണ നിരോധന നിയമം എന്നിവ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.ആക്രമണത്തില്‍ തലച്ചോറിന് ക്ഷതമേറ്റ മിഥുന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മിഥുന്റെ അമ്മ അംബിക നല്‍കിയ പരാതിയെ തുടര്‍ന്നാണ് ചിറയിന്‍കീഴ് പൊലീസ് കേസ് എടുത്ത്. ഡാനിഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....