മൈലം ജിവി രാജ സ്പോര്‍ട്സ് സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് സി.എസ് പ്രദീപിനെതിരെ പരാതിയുമായി ജീവനക്കാരി. മൊബൈല്‍ ഫോണ്‍ വഴി അപമര്യാദയായി സംസാരിച്ചുവെന്നും എതിര്‍ത്തതിനാല്‍ മാനസികമായി പീഡിപ്പിക്കുയുമാണെന്നാണ് പരാതി. താന്‍ ഭയന്നിരിക്കുകയാണെന്നും നീതി വേണമെന്നും ഡല്‍ഹി സ്വദേശിനിയായ യുവതി മാതൃഭൂമി ഓണ്‍ലൈനിനോട് പറയുന്നു. '2021 മാര്‍ച്ചിലാണ് ഇവിടെ ജോലിയില്‍ പ്രവേശിക്കുന്നത്. ഏപ്രില്‍ മുതല്‍ ഫോണില്‍ അപമര്യാദയായി പെരുമാറുകയായിരുന്നു ഇതിനെ ശക്തമായി ഞാന്‍ എതിര്‍ത്തു. ശേഷം ജോലിസ്ഥലത്ത് പലരീതിയില്‍ മാനസികമായി ബുദ്ധിമുട്ടിക്കുകയായിരുന്നു', യുവതി പറയുന്നു. നവംബര്‍ ഒന്നിനാണ് ഇവര്‍ പരാതി നല്‍കുന്നത്. ഇപ്പോഴും സി.എസ് പ്രദീപ് പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജാണ്. ഇദ്ദേഹത്തിന് കീഴില്‍ തന്നെ വീണ്ടും ജോലി ചെയ്യേണ്ടി വരുന്നത് ഭയമുണ്ടാക്കുന്നുവെന്നും പരാതിക്കാരി പറഞ്ഞു. 'ഭാഷ പോലും അറിയാതെ ഇത്തരം സാഹചര്യത്തില്‍ നില്‍ക്കുന്നത് ഭയം ജനിപ്പിക്കുന്നുണ്ട്. പോലീസ് നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ട് പോകുന്നത്', ഇവര്‍ പറയുന്നു. കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ സ്‌കൂളില്‍ നിന്ന് സ്ഥലം മാറ്റപ്പെട്ട് തിരികെയെത്തിയ അധ്യാപകനാണ് സി.എസ് പ്രദീപ്. അരുവിക്കര പോലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കായിക മന്ത്രിക്കും സ്പോര്‍ട്സ് ഡയറക്ട്രേറ്റിലും യുവതി പരാതി നല്‍കിയിട്ടുണ്ട്. ->
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....