പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രണയബന്ധം എതിര്‍ത്തതിന്റെ പേരില്‍ 22-കാരിയായ കാമുകിയുടെ കഴുത്തറുത്ത ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്നാട്ടിലെ താരാമണിയിലാണ് സംഭവം. ഇരുവരും തമ്മിലുള്ള ബന്ധം എതിര്‍ത്ത വീട്ടുകാര്‍ പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചതിന് പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് മിഞ്ചൂര്‍ സ്വദേശിയായ അജിത്ത് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. യുവതിയുടെ കഴുത്തറുത്തതിന് പിന്നാലെ മറ്റൊരു മുറിയില്‍ കയറി കതകടച്ച യുവാവ് തൂങ്ങിമരിക്കാനും ശ്രമിച്ചു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ ഒരു മൊബൈല്‍ ഫോണ്‍ കടയില്‍ ഇരുവരും ഒന്നിച്ച് ജോലി ചെയ്തിരുന്നു. ഈ സൗഹൃദം പിന്നീട് പ്രണയമായി. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബന്ധം എതിര്‍ക്കുകയും മറ്റൊരു വിവാഹം നിശ്ചയിക്കുകയും ചെയ്തു. ഇതേചൊല്ലിയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് അജിത്ത് ഞായറാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. മുറിയില്‍ ബഹളം കേട്ടെത്തിയ വീട്ടുകാര്‍ കൈയില്‍ കത്തിയുമായി നില്‍ക്കുന്ന അജിത്തിനേയും രക്തത്തില്‍ കുളിച്ചുകിടക്കുന്ന മകളേയുമാണ് കണ്ടത്. ഇതിനുപിന്നാലെയാണ് മറ്റൊരു മുറിയില്‍ കയറി അജിത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ വീട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തിയ ശേഷമാണ് മുറി തുറന്ന് അജിത്തിനെ ആശുപത്രിയിലേക്ക് മാറ്റിയത്. പെണ്‍കുട്ടി വിവാഹാഭ്യര്‍ഥന നിരസിച്ചാല്‍ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്താണ് പ്രതി കത്തിയുമായി വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....