കെഎസ്ആര്‍ടിസിയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ആധുനികവല്‍കരണം നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സ്വന്തം നിലയില്‍ നടത്താന്‍ കഴിയുന്ന സാമ്പത്തിക സ്ഥിതിയിലല്ല കെഎസ്ആര്‍ടിസിയുള്ളത്. ബസ് ഷെല്‍ട്ടര്‍ നിര്‍മാണത്തില്‍ ഉള്‍പ്പടെ സ്വകാര്യപങ്കാളിത്തം നടപ്പാക്കും. ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇലക്ട്രിക്ക് ബസുകള്‍ വാടകക്ക് എടുത്ത് ഓടിക്കുന്നത് നഷ്ടം. ബസുകള്‍ പാട്ടത്തിനെടുക്കുന്ന കരാര്‍ പുതുക്കില്ല. സിഎന്‍ജി ബസുകള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലേക്ക് എല്ലാ ഡിപ്പോയില്‍ നിന്നും പ്രത്യേക സര്‍വ്വീസിനായി 200 ബസുകള്‍ നല്‍കിയതായും മന്ത്രി അറിയിച്ചു. അതേസമയം ഇന്ധന വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെയും ഇന്ധന നികുതി കുറക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെയും വേറിട്ട പ്രതിഷേധവുമായാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് എംഎല്‍എമാര്‍ സൈക്കിള്‍ ചവിട്ടിയാണ് സമ്മേളനത്തിന്റെ അവസാന ദിവസം സഭയിലെത്തിയത്. പാളയത്തെ എംഎല്‍എ ഹോസ്റ്റലില്‍ നിന്നും തുടങ്ങിയ പ്രതിഷേധ സൈക്കിള്‍ യാത്ര നിയമസഭ വരെ നീണ്ടു. കോണ്‍ഗ്രസിനൊപ്പം ഘടകകക്ഷികളുടെ പ്രതിനിധികളും പ്രതിഷേധ സൈക്കിള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. നാമമാത്രമായി വില കുറച്ച കേന്ദ്ര സര്‍ക്കാരിനെതിരെയും നികുതി കുറക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരെയുമാണ് പ്രതിഷേധമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....