കോവിഡ് പ്രതിരോധവാക്‌സിന്റെ ഒരുഡോസെങ്കിലും എടുത്തിട്ടില്ലാത്തവര്‍ക്ക് റേഷന്‍കടകളില്‍നിന്ന് പലചരക്കുസാധനങ്ങള്‍ നല്‍കരുതെന്നും പെട്രോളോ പാചകവാതകമോ കൊടുക്കരുതെന്നും മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലാഭരണകൂടം ഉത്തരവിട്ടു. ജില്ലയില്‍ പ്രതിരോധകുത്തിവെപ്പ് പ്രതീക്ഷിച്ചരീതിയില്‍ മുന്നേറുന്നില്ലെന്ന് കണ്ടതിനെത്തുടര്‍ന്നാണ് ഈ നടപടി. കോവിഡ് വാക്‌സിനെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് കാണിച്ചവര്‍ക്കുമാത്രം റേഷന്‍സാധനങ്ങള്‍ നല്‍കിയാല്‍ മതിയെന്നു കാണിച്ച് കളക്ടര്‍ സുനില്‍ ചവാനാണ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഗ്യാസ് ഏജന്‍സികള്‍ക്കും പെട്രോള്‍പമ്പുകള്‍ക്കും സമാനനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതു ലംഘിക്കുന്ന കടയുടമകള്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഒരുഡോസെങ്കിലും വാക്‌സിന്‍ എടുത്തിട്ടില്ലാത്തവര്‍ അജന്ത, എല്ലോറ ഗുഹകളടക്കമുള്ള ജില്ലയിലെ ചരിത്രസ്മാരകങ്ങളില്‍ പ്രവേശിക്കുന്നത് വിലക്കിയിട്ടുമുണ്ട്. സംസ്ഥാനത്തെ അര്‍ഹരായ മുഴുവനാളുകള്‍ക്കും നവംബര്‍ അവസാനത്തോടെ ആദ്യഡോസ് വാക്‌സിന്‍ നല്‍കാനാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍, ഔറംഗാബാദില്‍ ഇതുവരെ 71 ശതമാനം പേരേ ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളൂ. രണ്ടുഡോസുമെടുത്തത് 24 ശതമാനം മാത്രമാണ്. ഇവിടുത്തെ ജനസംഖ്യയിലെ വലിയൊരുവിഭാഗം കര്‍ഷകത്തൊഴിലാളികളാണ്. ജോലിക്കുപോകുന്നതുകൊണ്ട് പകല്‍സമയം വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്താന്‍ ഇവര്‍ക്കുകഴിയുന്നില്ല എന്നത് മനസ്സിലാക്കി വൈകുന്നേരങ്ങളില്‍ പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. ഒരുഡോസ് വാക്‌സിന്‍പോലും എടുത്തിട്ടില്ലാത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് താനെ നഗരസഭ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പിടിച്ചുവെക്കുന്ന ശമ്പളം വാക്‌സിനെടുത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷമേ നല്‍കൂ. ഡിസംബര്‍ ഒന്നുമുതല്‍ ഒന്നാംഡോസ് വാക്‌സിന്‍ സൗജന്യമായി നല്‍കില്ലെന്ന് നാഗ്പുര്‍ നഗരസഭയും അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....