News Beyond Headlines

21 Tuesday
April

കുട്ടികളുടെ നല്ലഭാവിക്കായി പൂജ, സഹോദരിമാരെ അടച്ചിട്ട മുറിയില്‍ പീഡിപ്പിച്ചു; 61-കാരന് 25 വര്‍ഷം തടവ്

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ മൂന്നു പെണ്‍കുട്ടികളെ പൂജകളുടെ പേരില്‍ ലൈംഗിക പീഡനത്തിനിരയാക്കിയ 61-കാരന് 25 വര്‍ഷം തടവുശിക്ഷ. കരൂര്‍ ജില്ലയിലെ അരുങ്കപാളയത്തിന് സമീപമുള്ള വെങ്കമേടുള്ള ഗണപതിയ്ക്കാണ് രണ്ടുവര്‍ഷംമുമ്പ് രജിസ്റ്റര്‍ചെയ്ത കേസില്‍ കരൂര്‍ ഫാസ്റ്റ്ട്രാക്ക് മഹിളാ കോടതി ജഡ്ജി നസീമഭാനു ശിക്ഷവിധിച്ചത്. ഇതു കൂടാതെ 1.60 ലക്ഷംരൂപ പിഴ ഈടാക്കാനും ഉത്തരവിട്ടു. തുക കുട്ടികള്‍ക്ക് നല്‍കണം. സര്‍ക്കാര്‍ 2.60 ലക്ഷംരൂപ വീതം സഹായധനം നല്‍കാനും കോടതി ഉത്തരവിട്ടു. സമീപവാസികളായ 10, 12, 13 വയസ്സുള്ള പെണ്‍കുട്ടികളെ ഗണപതി ഒരു വര്‍ഷത്തോളം പീഡിപ്പിക്കുകയായിരുന്നു. ഒരോ കുട്ടിക്കുനേരെയുള്ള പീഡനവും പ്രത്യേകം കേസുകളായി പരിഗണിച്ചാണ് മൂന്ന് കേസുകളിലായി 25 വര്‍ഷം തടവുശിക്ഷ വിധിച്ചത്. കുട്ടികളുടെ അച്ഛന്‍ നേരത്തെ മരിച്ചതാണ്. വീട്ടില്‍ പൂജകളും മതപ്രഭാഷണവും നടത്തിയിരുന്ന ഗണപതിയെ കാണാന്‍ ഒട്ടേറെ ഭക്തര്‍ എത്താറുണ്ടായിരുന്നു. മക്കള്‍ക്ക് നല്ല ഭാവിയുണ്ടാകുന്നതിനായി പൂജകളും പ്രാര്‍ഥനകളും നടത്താനായി അമ്മയാണ് ഗണപതിയെ സമീപിച്ചത്. പൂജകളുടെ പേരില്‍ കുട്ടികളെ പ്രത്യേകം മുറിയില്‍ അടച്ചിട്ട് പീഡിപ്പിച്ചുവരികയായിരുന്നു. കുട്ടികളില്‍നിന്ന് വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....