തിരുവാരൂര്ന്മ: ബൈക്കില്‍ യുവതിക്കു ലിഫ്റ്റ് കൊടുത്തതിനു തൊട്ടുപിറകെ യുവാവിനെ ഒരുസംഘം നടുറോഡിലിട്ടു വെട്ടിക്കൊന്നു. തമിഴ്നാട് തിരുവാരൂര്‍ കാട്ടൂര്‍ അകതിയൂരെന്ന സ്ഥലത്തെ കുമരേശനെന്ന പൊതുപ്രവര്‍ത്തകനാണ് ദാരുണമായി കൊല്ലപ്പെത്. മദ്യക്കടയ്ക്കെതിരെ നാട്ടുകാരെ കൂട്ടി സമരം ചെയ്തതാണ് കൊലയ്ക്കു കാരണമെന്നാണു സൂചന. കാട്ടൂര്‍ അകതിയെന്നൂരിലെ പൊതുപ്രവര്‍ത്തകനായിരുന്നു കുമരേശന്‍. കഴിഞ്ഞ ദിവസം വൈകിട്ടു കാണൂരെന്ന സ്ഥലത്തെ ഭാര്യവീട്ടിലേക്കു പോകുന്നതിനിടെയാണ് ആറംഗ സംഘം ഇരുചക്രവാഹനങ്ങളിലെത്തി വെട്ടിക്കൊന്നത്. യാത്രക്കിടെ കൈകാണിച്ച യുവതിയ്ക്കു കുമരേശന്‍ ബൈക്കില്‍ ലിഫ്റ്റ് നല്‍കിയിരുന്നു. തൊട്ടുപിറകെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ യുവതിക്കും വെട്ടേറ്റു. വിവരമറിഞ്ഞെത്തിയ പൊലീസാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേ സമയം, കുമരേശന്റെ മരണവിവരം അറിഞ്ഞു നാട്ടുകാര്‍ തിരുവാരൂര്‍-കുംഭകോണം ഹൈവേ ഉപരോധിച്ചു. പ്രദേശത്തെ മദ്യക്കടയ്ക്കെതിരെ നാട്ടുകാരെ കൂട്ടി സമരം ചെയ്തതാണു കൊലയ്ക്കു കാരണമെന്നാണു ആരോപണം. മദ്യക്കട നടത്താന്‍ കരാറെടുത്ത പ്രാദേശിക രാഷ്ട്രീയക്കാരാണ് കൊലയ്ക്കു പിറകിലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഒരാഴ്ച മുന്‍പ് തിരുവാരൂരിലെ രാഷ്ട്രീയപ്രവര്‍ത്തകനെ സമാന രീതിയില്‍ അജ്ഞാത സംഘം കൊലപ്പെടുത്തിയിരുന്നു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....