News Beyond Headlines

03 Sunday
May

മോഡലുകളുടെ അപകടമരണം: ഹോട്ടലുടമ ചോദ്യംചെയ്യലിന് ഹാജരായി; ദൃശ്യങ്ങള്‍ നിര്‍ണായകം

ദേശീയ പാതയില്‍ മുന്‍ മിസ്‌കേരള ഉള്‍പ്പടെ മൂന്നുപേര്‍ അപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇവര്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ഹോട്ടല്‍ നമ്പര്‍ 18 ഉടമ റോയ് ജെ. വയലാട്ട് പൊലീസിനു മുമ്പാകെ ചോദ്യം ചെയ്യലിനു ഹാജരായി. എറണാകുളം സൗത്ത് സ്റ്റേഷനില്‍ സൗത്ത് എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ഇന്നലെ റോയ് ഡിസിപി ഓഫിസിലെത്തി നോട്ടീസ് കൈപ്പറ്റിയിരുന്നു. തുടര്‍ന്ന് ഇന്നുരാവിലെ 10 മണിക്കുശേഷം ഹാജരാകുകയായിരുന്നു. റോയിയെ ചോദ്യം ചെയ്യുന്നതോടെ പെണ്‍കുട്ടികളുടെ മരണത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടെങ്കില്‍ കണ്ടെത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്. ഹോട്ടലിനുള്ളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ റോയ് ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കിയ വാട്‌സാപ് സന്ദേശം പൊലീസ് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഇവ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് എന്ന് അറിയുന്നതിനാണ് പൊലീസ് ചോദ്യം ചെയ്യലിനു വിളിപ്പിച്ചിരിക്കുന്നത്. റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍നിന്ന് രാത്രി 12 മണിക്കു ശേഷം പോയപ്പോഴാണ് മോഡലുകള്‍ അപകടത്തില്‍പെട്ടത്. ഹോട്ടലില്‍ നിന്നുള്ള കാര്‍ ഇവരെ പിന്തുടര്‍ന്നെന്നു കണ്ടെത്തിയതോടെ അവിടെ പരിശോധന നടത്തുകയും വാഹനത്തിന്റെ ഡ്രൈവറുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. മദ്യപിച്ചു വാഹനം ഓടിക്കേണ്ട എന്നു പറയുന്നതിനാണ് പിന്തുടര്‍ന്നത് എന്നാണ് ഡ്രൈവര്‍ ആവര്‍ത്തിച്ചു പൊലീസിനോടു പറഞ്ഞിരിക്കുന്നത്. നിലവില്‍ റോയ് ജെ. വയലാട്ടിനെ പൊലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. എന്നാല്‍ ചോദ്യം ചെയ്യലില്‍ അസ്വഭാവികമായി എന്തെങ്കിലും കണ്ടെത്തിയാല്‍ കേസെടുക്കുന്നതു പരിഗണിക്കുമെന്നാണ് അറിയുന്നത്. ഹോട്ടലിന്റെ കോറിഡോറില്‍ നിന്നുള്ള ദൃശ്യങ്ങള്‍ മാത്രമാണ് പൊലീസിനു ലഭിച്ചിരിക്കുന്നത്. കാര്‍ പാര്‍ക്കിങ്ങിലെയോ ഹോട്ടലിനകത്തെയോ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. ഇവ ലഭിച്ചാല്‍ മാത്രമേ അസ്വഭാവികമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തത വരികയുള്ളൂ.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....