കോയമ്പത്തൂരില്‍ ഒളിവിലായിരിക്കെ ഹൃദയസ്തംഭനത്തെ തുടര്‍ന്നു മരിച്ചത് ശ്രീലങ്കന്‍ അധോലോക കുറ്റവാളി അംഗോഡ ലൊക്ക തന്നെയെന്ന് ഡിഎന്‍എ ഫലം. പ്രദീപ് സിങ് എന്ന വ്യാജപേരില്‍ നഗരത്തിലെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ലൊക്കെ 2020 ജൂലൈ 3നാണു മരിച്ചത്. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം മധുരയില്‍ സംസ്‌കരിച്ചിരുന്നു. മരിച്ചത് അംഗോഡ തന്നെയാണോ എന്ന സംശയം ഉയര്‍ന്നതോടെ ശ്രീലങ്കന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് ഇയാളുടെ അമ്മയില്‍നിന്നു ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ച് ചെന്നൈയിലെ ഫൊറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചു. ഫലം വന്നതോടെ മരിച്ചത് അംഗോഡ തന്നെയെന്ന് ഉറപ്പായി. ഇതോടെ ഇയാള്‍ക്കെതിരെയുള്ള എല്ലാ കേസുകളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു പൊലീസ് കോടതിയെ സമീപിക്കും. ഇയാളുടെ ശ്രീലങ്കയിലുള്ള സ്വത്തു കണ്ടുകെട്ടാനുള്ള നടപടി ശ്രീലങ്കന്‍ പൊലീസും തുടങ്ങി. അംഗോഡയുടെ അടുത്ത അനുയായിയും കൊളംബോ സ്വദേശിയുമായ ചാനുക തനനായക് കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ബാനസവാടിയില്‍ അറസ്റ്റിലായിരുന്നു. കര്‍ണാടക സൈബര്‍ പൊലീസ് സെല്ലിന്റെ സഹായത്തോടെ കോയമ്പത്തൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് അഭയം നല്‍കിയ ശ്രീവില്ലുപൂത്തൂര്‍ സ്വദേശിയായ ടി.ഗോപാലകൃഷ്ണനും പിടിയിലായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....