പുനഃസംഘടനയെ കോണ്‍ഗ്രസിലെ എ,ഐ ഗ്രൂപ്പുകള്‍ എതിര്‍ക്കുന്നതിനിടെ എഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ തിരുവനന്തപുരത്ത്. കോണ്‍ഗ്രസ് അംഗത്വവിതരണത്തിന്റെ രണ്ടാം ഘട്ടം പൂവാറില്‍ താരിഖ് അന്‍വര്‍ ഉദ്ഘാടനം ചെയ്യും. പുനഃസംഘടനയില്‍ എതിര്‍പ്പ് അറിയിച്ച് ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടിരുന്നു. രമേശ് ചെന്നിത്തല കത്ത് മുഖേനയും എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഗ്രുപ്പ് നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ച് പുനഃസംഘടനയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. സംഘടനാ പ്രശ്നങ്ങള്‍ സോണിയ ഗാന്ധിയുമായി ചര്‍ച്ച ചെയ്തെന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്നും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമ്മന്‍ ചാണ്ടി പ്രതികരിച്ചിരുന്നു. പുനഃസംഘടനയുമായി മുന്നോട്ട് പോകുമ്പോള്‍ സംസ്ഥാനത്തെ നേതാക്കളെക്കൂടി മുഖവലക്കെടുത്തുകൊണ്ട് അവരുടെ അഭിപ്രായങ്ങള്‍ കൂടി മാനിച്ചുകൊണ്ട് മുന്നോട്ട് പോകണമെന്ന തീരുമാനമാണ് കെ പി സി സി നേതൃത്വത്തിന് ദേശീയ നേതൃത്വം നല്‍കിയിരിക്കുന്നത്. ഈ അവസരത്തിലാണ് താരിഖ് അന്‍വറിന്റെ വരവ് പ്രസക്തമാകുന്നത്. ഇന്നലെ രാത്രിയോട് കൂടി അദ്ദേഹം തിരുവനന്തപുരത്ത് എത്തിയിരുന്നു. ഗ്രൂപ്പുകളുടെ തര്‍ക്കം പരിഹരിക്കുന്നതിനായി അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....