കല്ലുവാതുക്കല്‍ ഊഴായ്ക്കോട് കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തില്‍ പാരിപ്പള്ളി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ശിശുവിന്റെ അമ്മ കല്ലുവാതുക്കല്‍ ഊഴായ്ക്കോട് പേഴുവിളവീട്ടില്‍ രേഷ്മ(22)യെ മാത്രം പ്രതിയാക്കി 55 പേജുള്ള കുറ്റപത്രം പരവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചത്. കൊലപാതകം, നവജാതശിശുവിനെ ഉപേക്ഷിക്കല്‍, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് രേഷ്മയ്ക്കെതിേര ചുമത്തിയിട്ടുള്ളത്. കാമുകനോടൊപ്പം ജീവിക്കണമെന്ന ലക്ഷ്യത്തോടെയാണ് രഹസ്യമായി പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് കേസ്. ഭര്‍ത്താവ് വിഷ്ണു ഉള്‍പ്പെടെ 54 സാക്ഷികളാണുള്ളത്. പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ അല്‍ ജബ്ബാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ കൊല്ലം സെഷന്‍സ് കോടതിയില്‍ നടക്കും. രേഷ്മ ഇപ്പോള്‍ ജാമ്യത്തിലാണ്. ഫെയ്സ്ബുക് അക്കൗണ്ടുകളുടെ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും ഇതു കേസിനെ ബാധിക്കില്ലെന്ന് പോലീസ് പറയുന്നു. പ്രസവിച്ചയുടന്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ ഡി.എന്‍.എ.പരിശോധനയെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 22-നാണ് രേഷ്മ അറസ്റ്റിലാകുന്നത്. പാരിപ്പള്ളി േപാലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊലപാതകത്തിനാണ് കേസ്. ജനുവരി അഞ്ചിന് വീട്ടിലെ കുളിമുറിക്കുപിന്നിലെ റബ്ബര്‍ തോട്ടത്തില്‍ കരിയിലക്കുഴിയിലാണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. പാരിപ്പള്ളി മെഡിക്കല്‍ കോേളജ് ആശുപത്രിയിലും തിരുവനന്തപുരം എസ്.എ.ടി.യിലും പ്രവേശിപ്പിച്ചെങ്കിലും സന്ധ്യയോടെ കുഞ്ഞ് മരിച്ചു. അണുബാധയെത്തുടര്‍ന്നാണ് കുഞ്ഞ് മരിച്ചത്. ആറുമാസത്തിനുശേഷം ഡി.എന്‍.എ. പരിശോധനാഫലത്തെ തുടര്‍ന്നാണ് രേഷ്മ പിടിയിലായത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്റെ നിര്‍ദേശപ്രകാരമായിരുന്നു രേഷ്മ ഈക്രൂരകൃത്യം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. അനന്തു എന്ന കാമുകനായി നടിച്ച് രേഷ്മയുമായി ചാറ്റ് നടത്തിയിരുന്ന അടുത്തബന്ധുക്കളായ കല്ലുവാതുക്കല്‍ മേവനക്കോണം തച്ചക്കോട്ട്വീട്ടില്‍ ആര്യ (23), രേഷ്മ ഭവനില്‍ ഗ്രീഷ്മ (ശ്രുതി-22) എന്നിവരെ ഇതിനുപിന്നാലെ ഇത്തിക്കരയാറ്റില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയിരുന്നു. യുവതി ഗര്‍ഭിണിയായ വിവരവും പ്രസവിച്ചകാര്യവും ഭര്‍ത്താവടക്കം ഒപ്പം താമസിച്ചിരുന്നവരാരും അറിഞ്ഞിരുന്നില്ലെന്നത് ദുരൂഹമായി ഇപ്പോഴും അവശേഷിക്കുന്നു. പാരിപ്പള്ളി ഇന്‍സ്പെക്ടര്‍മാരായ രൂപേഷ്രാജ്, ടി.എസ്.സതികുമാര്‍ എന്നിവരായിരുന്നു പ്രധാന അന്വേഷണ ഉദ്യോഗസ്ഥര്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....