മകനെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ടയാളെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്ന് പിതാവ്. തേനി ഉത്തമപാളയം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന കടലൂര്‍ സ്വദേശി മദനനാണു കൊല്ലപ്പെട്ടത്. കൂടല്ലൂരിനടുത്തുള്ള കുള്ളപ്പ ഗൗണ്ടന്‍പെട്ടി സ്വദേശി കരുണാനിധി (70), മക്കളായ സെല്‍വേന്ദ്രന്‍, കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് തേനി ഉത്തമപാളയത്ത് ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കഴിഞ്ഞ വര്‍ഷം ഉത്തമപാളയത്ത് ഭൂമിവില്‍പന സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് കരുണാനിധിയുടെ മകന്‍ അഭിഭാഷകനായ രഞ്ജിത്ത് കുമാര്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതിയായിരുന്നു മദനന്‍. ജയിലിലായിരുന്ന മദനന്‍ ഈയിടെയാണു പുറത്തിറങ്ങിയത്.ഇന്നലെ ഉച്ചയോടെ കോടതിയില്‍നിന്നു സ്വന്തം ഓഫിസിലേക്കു ബൈക്കില്‍ പോകുന്നതിനിടെ ഉത്തമപാളയം പഞ്ചായത്തു യൂണിയന്‍ ഓഫിസിനു സമീപത്തായിരുന്നു ആക്രമണം. മദനന്റെ ൈബക്കില്‍ കാറിടിപ്പിച്ചു വീഴ്ത്തിയതിനുശേഷം വെട്ടിക്കൊല്ലുകയായിരുന്നു. മരണം ഉറപ്പാക്കിയതിനുശേഷമാണു അക്രമി സംഘം മടങ്ങിയത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരെ അക്രമികള്‍ വടിവാള്‍ വീശി അകറ്റി നിര്‍ത്തിയതിനുശേഷമായിരുന്നു കൊലപാതകം. രക്ഷപ്പെട്ട അക്രമി സംഘത്തെ കിലോമീറ്ററുകള്‍ക്ക് അപ്പുറത്തു ജനക്കൂട്ടം തടഞ്ഞു പൊലീസിനു കൈമാറുകയായിരുന്നു. മകന്റെ മരണത്തിനു പ്രതികാരം വീട്ടാന്‍ കരുണാനിധിയും മക്കളും നടത്തിയ ആസൂത്രിത കൊലയാണു മദനന്റേതെന്ന് ഉത്തമപാളയം പൊലീസ് അറിയിച്ചു. കേസില്‍ 8 പേര്‍ കൂടി പിടിയിലാകാനുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....