ഇടുക്കി അടിമാലിയില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം. പ്രണയം നിരസിച്ചതിനാണ് യുവാവിനെ യുവതി ആക്രമിച്ചത്. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ്‍ കുമാറിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു. അടിമാലി പടിക്കപ്പ് സ്വദേശി ഷീബയാണ് ആക്രമണത്തിന് പിന്നില്‍. ഈ മാസം പതിനാറാം തീയതി രാവിലെ 10.30 ഓടെയാണ് സംഭവമുണ്ടായത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഷീബ വിവാഹിതയാണെന്ന വിവരം അറിഞ്ഞതോടെ അരുണ്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് അരുണിനെ ഇതെ കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഇടുക്കിയിലേക്ക് വിളിച്ചുവരുത്തിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇരുവരും അല്പ നേരം സംസാരിക്കുന്നതും തുടര്‍ന്ന് യുവതി ആസിഡ് ഒഴിച്ച് ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. റബര്‍ ഷീറ്റുകളില്‍ ഉപയോഗിക്കുന്ന ആസിഡ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഷീബയ്ക്കും പരുക്കേറ്റിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....