കൊച്ചിയില്‍ മോഡലുകളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ കൂടുതല്‍ നടപടികളുമായി പൊലീസ്. ദുരൂഹ ഇടപാടുകളുടെ പേരില്‍ ആരോപണ വിധേയമായ ഫോര്‍ട്ട് കൊച്ചിയിലെ നം. 18 ഹോട്ടലിലെ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഹോട്ടലിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇന്നോവ കാറാണ് കസ്റ്റഡിയില്‍ എടുത്തത്. ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിക്കാന്‍ ഉപയോഗിച്ചത് ഈ കാര്‍ ആയിരുന്നു എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, മോഡലുകള്‍ മരിക്കാനിടയായ അപകടം നടന്നതിന് പിന്നാലെ പുലര്‍ച്ചെ തന്നെ ഹാര്‍ഡ് ഡിസ്‌കുകള്‍ ഉപേക്ഷിച്ചെന്നാണ് കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് നേരത്ത അറസ്റ്റിയ ഹോട്ടല്‍ ജീവനക്കാരായ വിഷ്ണുകുമാര്‍, മെല്‍വിന്‍ എന്നിവരാണ് കാര്‍ ഉപയോഗിച്ചതെന്നുമാണ് കണ്ടെത്തല്‍. കേസിലെ മൂന്നും നാലും പ്രതികളാണ് ഇവര്‍. അതേസമയം, ഹോട്ടലിലെ ദൃശ്യങ്ങളായ നിര്‍ണായക തെളിവുകള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കായലില്‍ എറിഞ്ഞെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. കോസ്റ്റ് ഗാര്‍ഡ്, നേവി എന്നിവരുടെ സഹകരണത്തോടെയായിരുന്നു ഇന്നലെയും കായലില്‍ തിരച്ചില്‍ സംഘടിപ്പിച്ചത്. എന്നാല്‍ കാര്യമായ ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. വിഷയത്തില്‍ ദുരൂഹതയില്ലെന്ന ആദ്യ നിലപാടില്‍ നിന്നും പിന്നോട്ട് പോവുകയാണ് ഇപ്പോള്‍ അന്വേഷണ സംഘം. കൊച്ചി കമ്മീഷണര്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം തന്നെയാണ് ഇത്തരം ഒരു സൂചന നല്‍കുന്നത്. അപകടത്തില്‍ ദുരൂഹതയുണ്ടെന്നും നമ്പര്‍ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ ശേഖരിക്കപ്പെട്ട ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയാല്‍ ദുരൂഹതയുടെ ചുരുളഴിയുമെന്നുമായിരുന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സിഎച്ച് നാഗരാജു നടത്തിയ പ്രതികരണം. സംഭവം നടന്ന ദിവസത്തില്‍ അവധിയിലായിരുന്ന കമ്മിഷണര്‍ കഴിഞ്ഞ ദിവസമാണ് തിരികെയെത്തിയത്. പിന്നാലെയായിരുന്നു പ്രതികരണം. അപടകടം നടന്ന ദിവസം നമ്പര്‍ 18 ഹോട്ടലിലെ നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ശേഖരിക്കുമെന്നും കമ്മീഷണര്‍ ആവര്‍ത്തിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....