അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന കേസിൽ കോടതി കുഞ്ഞിനെ അമ്മ അനുപമയ്‌ക്ക് കൈമാറി. വഞ്ചിയൂർ കുടുംബ കോടതിയുടെതാണ് ഉത്തരവ്. ഡിഎൻഎ പരിശോധനയിൽ കുഞ്ഞ് അനുപമയുടേതും പങ്കാളി അജിത്തിന്റെതും ആണെന്ന് തെളിഞ്ഞിരുന്നു. ആന്ധ്രയിലെ ദമ്പതികളുടെ അടുത്ത് ഫോസ്‌റ്റർ കെയറിലായിരുന്ന കുഞ്ഞിനെ കഴിഞ്ഞ ദിവസം സിഡബ്ല്യൂസി അധികൃതർ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. രാജീവ് ഗാന്ധി സെൻറർ ഫോർ ബയോ ടെക്‌നോളജിയിലാണ് ഡിഎൻഎ പരിശോധന നടത്തിയത്. ഡിഎൻഎ പരിശോധന ഫലം അനുപമയ്‌ക്ക് അനുകൂലമായതോടെ കുഞ്ഞിനെ കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കാൻ സർക്കാർ ഗവൺമെന്റ് പ്ലീഡറോട് നിർദേശിച്ചിരുന്നു. ജഡ്‌ജിയുടെ നിർദേശപ്രകാരം കുട്ടിയെ കോടതിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയിരുന്നു. അനുപമയുടെ സാന്നിധ്യത്തിലാണ് കുട്ടിയുടെ വൈദ്യ പരിശോധന പൂർത്തിയാക്കിയത്. കുട്ടി ആരോഗ്യവാനാണെന്ന് ഡോക്‌ടർ സാക്ഷ്യപ്പെടുത്തിയതോടെ കോടതി കുഞ്ഞിനെ അനുപമയ്‌ക്ക് കൈമാറാൻ നിർദേശിക്കുകയായിരുന്നു.സർക്കാർ ആവശ്യപ്രകാരമാണ് കേസ് നേരത്തെ പരിഗണിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....