കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വിവിധ വികസനത്തിനാവശ്യമായ പുതിയ പദ്ധതികള്‍ തയാറാക്കാന്‍ ആശുപത്രി വികസന സമിതി കോട്ടയം കളക്ട്രേറ്റില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. നേത്രരോഗവിഭാഗത്തില്‍ പുതിയ ഓപ്പറേഷന്‍ തീയേറ്റര്‍ സ്ഥാപിക്കുന്നതിന് 1.80 കോടി രൂപയുടെയും ന്യൂറോ സര്‍ജറി ഒ.റ്റി. വിഭാഗത്തില്‍ അനസ്തേഷ്യ വര്‍ക് സ്റ്റേഷന്‍ വാങ്ങുന്നതിനായി 30 ലക്ഷം രൂപയുടെയും പദ്ധതി തയാറാക്കും. ലാപ്രോസ്‌കോപ്പി സര്‍ജറി പദ്ധതിക്കും ഹോമോഗ്രാഫ്റ്റ് വാല്‍വ് ബാങ്ക് സ്ഥാപിക്കാനുള്ള പദ്ധതിക്കും രൂപരേഖ തയാറാക്കും. ഗതാഗത നിയന്ത്രണത്തിനായി ബൂം ബാരിയര്‍ സ്ഥാപിക്കാനും രണ്ടു കഫറ്റീരിയകള്‍ കൂടി നിര്‍മിക്കാനും പുതിയ സി.ടി. സ്‌കാന്‍ മെഷീന്‍ വാങ്ങാനും തീരുമാനിച്ചു. ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയില്‍ ഫെലോഷിപ്പ് അനുവദിക്കും. ജീവനക്കാരുടെ വിവിധ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും വിവിധ വിഷയങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമായി മൂന്നംഗ സമിതിയെ നിയോഗിച്ചു. സമിതി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അധ്യക്ഷയായ യോഗത്തില്‍ സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍തോമസ് ചാഴികാടന്‍ എം.പി., ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, സമിതി സെക്രട്ടറിയായ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, വൈസ് ചെയര്‍മാനായ പ്രിന്‍സിപ്പല്‍ ഡോ.കെ.പി. ജയകുമാര്‍, കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റിയന്‍, സമിതിയിലെ ആരോഗ്യ-സഹകരണ വകുപ്പ് മന്ത്രിമാരുടെ പ്രതിനിധികളായ എ.വി. റസല്‍, ഇ.എസ്. ബിജു, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമിച്ചന്‍, ഐ.സി.എച്ച്. സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, എ.ഡി.സി. ജി. അനീസ്, ആര്‍.എം.ഒ. ആര്‍.പി. രഞ്ജിന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആര്‍. രതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....