ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ത്ഥി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് വീഴ്ചയില്‍ പ്രതിഷേധം ശക്തം. ആലുവ എസ്പി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് ഭീകരതയ്‌ക്കെതിരെ മാര്‍ച്ച് നടത്തി. മാര്‍ച്ചിനിടെ പൊലീസിന് നേരെ കല്ലേറുണ്ടായി. പ്രവര്‍ത്തകര്‍ എസ്പി ഓഫീസിലേക്ക് എത്താതിരിക്കാനായി മൂന്നിടത്ത് പ്രതിബന്ധങ്ങള്‍ തീര്‍ത്താണ് പൊലീസ് കാത്ത് നിന്നത്. ഇതിനിടെ പ്രകടനക്കാര്‍ ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചു. ഇതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് ആലുവ എസ്പി ഓഫീസിലേക്കുള്ള വഴിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിന് പിന്നാലെ ബാരിക്കേഡ് തള്ളിമാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിന്മാറാതിരുന്നതോടെ പൊലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു. ആലുവ പ്രതിഷേധ സ്ഥലത്ത് നിന്നുള്ള ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ചന്ദ്രു പ്രവദ് . മോഫിയ പര്‍വീണയുടെ ആത്മഹത്യാ കേസില്‍ കേസില്‍ ആരോപണ വിധേയനായ ആലുവ വെസ്റ്റ് മുന്‍ സിഐ സുധീര്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഉപരോധ സമരം. ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്, ബെന്നിബഹനാന്‍ എംപി എന്നിവര്‍ ഇന്നലെ രാവിലെ മുതല്‍ എസ് പി ഓഫീസിന് മുന്നില്‍ രാപകല്‍ സമരത്തിലാണ് ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസിന്റെ എസ്പി ഓഫീസ് മാര്‍ച്ച്. മോഫിയ പര്‍വീണ്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ കേസെടുക്കുന്നതില്‍ സിഐ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 29 ന് പരാതി ഡിവൈഎസ്പി സിഐയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ സിഐ തുടര്‍ നടപടികള്‍ എടുത്തില്ല. കേസെടുക്കാതെ 25 ദിവസമാണ് പൊലീസ് നടപടി വൈകിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടി ആത്മഹത്യ ചെയ്ത ദിവസം മാത്രമാണ് കേസ് എടുത്തതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ തനിക്ക് സ്റ്റേഷനില്‍ മറ്റ് തിരക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ പരാതി അന്വേഷിക്കാന്‍ മറ്റൊരു ഉദ്യോഗസ്ഥനെ ഏര്‍പ്പാടാക്കിയെന്നും അദ്ദേഹത്തിനാണ് വീഴ്ച വന്നതെന്നുമാണ് ആലുവ ഈസ്റ്റ് എസ്പി സുധീറിന്റെ നിലപാട്. നവംബര്‍ 18 ന് മോഫിയയേയും കുടുംബത്തേയും വിളിപ്പിച്ചെങ്കിലും പെണ്‍കുട്ടിയും കുടുംബവും അസൗകര്യം പറഞ്ഞു. തുടര്‍ന്ന് 22 -ാം തിയതിയാണ് ചര്‍ച്ചയ്ക്കായി സ്റ്റേഷനില്‍ വന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആലുവ ഈസ്റ്റ് സിഐ സുധീര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് മോഫിയ നല്‍കിയ പരാതിയില്‍ കേസെടുക്കുന്നതില്‍ സി ഐ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ട് പറയുന്നു. സിഐയുടെ മുറിയില്‍ വെച്ച് പെണ്‍കുട്ടി ഭര്‍ത്താവിനെ അടിച്ചു. തുടര്‍ന്നുണ്ടായ ബഹളം നിയന്ത്രിക്കുന്നതില്‍ സിഐ അവസരോചിതമായി ഇടപെട്ടില്ലെന്നും അന്വേഷണത്തില്‍ പറയുന്നു. ഡിഐജി നേരിട്ടാണ് അന്വേഷണം നടത്തിയത്. അതേസമയം കേസില്‍ മോഫിയയുടെ ഭ4ത്താവ് സുഹൈല്‍, സുഹൈലിന്റെ മാതാപിതാക്കളായ അച്ഛന്‍ യൂസഫ്, അമ്മ റുഖിയ എന്നിവരെ ആലുവ കോടതി റിമാന്‍ഡ് ചെയ്തു. നേരത്തെ ഉത്ര കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണ് സിഐ സുധീര്‍.മോഫിയ പര്‍വീണിന്റെ ആത്മഹത്യാ കേസില്‍ പൊലീസ് ഗുരുതര വീഴ്ചവരുത്തി എന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ കേരളാ പൊലീസിലെ ക്രിമിനലുകളുടെ ലിസ്റ്റ് പുറത്തുവന്നു. കേരളാ പൊലീസ് വകുപ്പില്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍വരെയുള്ള 744 ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസ് പ്രതികളാണെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. എന്നാല്‍, ഉദയകുമാര്‍ ഉരുട്ടികൊലക്കേസിലെ ഡിവൈഎസ്പിയും രണ്ട് പൊലീസുകാരും മുതല്‍ പോക്‌സോ കേസില്‍ ശിക്ഷപ്പെട്ട പൊലീസുകാരന്‍ വരെയുള്ള 18 പേര്‍ മാത്രമാണ് പിരിച്ചുവിട്ടവരുടെ പട്ടികയിലുള്ളത്. കോടതി കുറ്റക്കാരായി കണ്ടെത്തിയ ശേഷം മാത്രം പിരിച്ചുവിട്ടവരുടെ കണക്കാണിത്. എന്നാല്‍, ഗുരുതര കൃത്യവിലോപം കണ്ടെത്തിയ എസ്‌ഐ വരെയുള്ള ഉദ്യോഗസ്ഥരെ റെയ്ഞ്ച് ഐജിമാര്‍ക്ക് പിരിച്ചുവിടാന്‍ അധികാരമുള്ളപ്പോളാണിത്. ഇങ്ങനെ പിരിച്ചു വിട്ടവരെ കൂടി ഉള്‍പ്പെടുത്തിയാല്‍ സേനയില്‍ നിന്നും പുറത്തായ ക്രിമിനലുകളുടെ എണ്ണം ഇനിയും കൂടും. നിലവില്‍ 691 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കോടതിയില്‍ എത്തിയാല്‍ വകുപ്പ് തല അന്വേഷണവും ഇഴയും. ഇതിനകം കേസില്‍ ഉള്‍പ്പെട്ട് സസ്‌പെന്‍ഷനിലാകുന്ന പല പൊലീസ് ഉദ്യോഗസ്ഥരും സര്‍വ്വീസിലേക്ക് തിരികെ കയറുകയും നിര്‍ണായക പദവികള്‍ വഹിക്കുകയും ചെയ്യുന്ന സാഹചര്യവുമുണ്ട്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരുടെ പട്ടിക മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വായിച്ചിരുന്നു. മുഖ്യമന്ത്രി വായിച്ച പട്ടികയില്‍ ഉള്ള അച്ചടക്ക നടപടി നേരിട്ടവരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥര്‍ ഇപ്പോഴും സ്റ്റേഷന്‍ ചുമതലയും സബ് ഡിവിഷന്‍ ചുമതലയും വഹിക്കുന്നുണ്ട്. ഉത്രക്കേസില്‍ അച്ചടക്ക നടപടി നേരിട്ട എസ്എച്ച്ഒ സുധീര്‍ ആലുവ ഈസ്റ്റില്‍ സിഐ പദവിയിലെത്തിയത് തന്നെ ഇതിന് തെളിവാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....