News Beyond Headlines

03 Sunday
May

ഹോട്ടലില്‍ നിയമ ലംഘനം നടന്നെന്നു റിപ്പോര്‍ട്ട്; സൈജുവിനായി ഇരുട്ടില്‍ തപ്പി പൊലീസ്

അപകടത്തില്‍ മരിച്ച മോഡലുകള്‍ അന്‍സി കബീറും അഞ്ജന ഷാജിയും ഉള്‍പ്പടെയുള്ളവര്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ തുടര്‍ച്ചയായി നിയമ ലംഘനം നടത്തിയിരുന്നതായി എക്‌സൈസ് ജില്ലാ മേധാവിയുടെ റിപ്പോര്‍ട്ട്. സമയം കഴിഞ്ഞ് മദ്യം വിതരണം ചെയ്യുന്നതു സംബന്ധിച്ച് നേരത്തെ ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തി മുന്നറിയിപ്പു നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ നിയമലംഘനം ആവര്‍ത്തിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് ഇന്ന് കമ്മിഷണര്‍ക്ക് കൈമാറി. ഹോട്ടലിന്റെ ബാര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്‌സൈസ് കമ്മിഷണര്‍ നിര്‍ദേശിച്ചത്. ഈ ഹോട്ടലില്‍ ഒക്ടോബര്‍ 23ന് സമയം ലംഘിച്ചു മദ്യം വിളമ്പിയതായി പരാതി ഉയര്‍ന്നിരുന്നു. വീണ്ടും യുവതികള്‍ മരിച്ച രാത്രി, ഒക്ടോബര്‍ 31ന് ബാറില്‍ സമയം ലംഘിച്ച് മദ്യ വില്‍പന നടന്നു എന്നു കണ്ടെത്തി. ഇതേ തുടര്‍ന്ന് ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് തല്‍ക്കാലത്തേയ്ക്ക് മരവിപ്പിച്ചിരുന്നു. ലൈസന്‍സ് സസ്‌പെന്‍ഡു ചെയ്യുന്നത് മതിയാവില്ലെന്നും കൂടുതല്‍ ശക്തമായ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട് എന്നാണ് വിവരം. കേസില്‍ ഹോട്ടല്‍ ഉടമ റോയി വയലാറ്റിനെ എക്‌സൈസ് ചോദ്യം ചെയ്‌തേക്കും. ഇതിനിടെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കിനായുള്ള പൊലീസ് അന്വേഷണം തുടരുകയാണ്. ആദ്യ ദിവസം ഫയര്‍ ഫോഴ്‌സിനെ ഉപയോഗിച്ചും പിന്നീട് കോസ്റ്റ് ഗാര്‍ഡിനെ ഉപയോഗിച്ചും നടത്തിയ തിരച്ചില്‍ ഇതുവരെയും ഫലം കണ്ടിട്ടില്ല. അതേ സമയം, കണ്ണങ്കാട്ടു കായലില്‍ നിന്ന് ഒരു ഹാര്‍ഡ് ഡിസ്‌ക് ലഭിച്ചതായി അവകാശപ്പെട്ട് മല്‍സ്യത്തൊഴിലാളികള്‍ രംഗത്തെത്തിയിരുന്നു. എന്താണെന്ന് അറിയാതിരുന്നതിനാല്‍ കായലില്‍ തന്നെ ഉപേക്ഷിച്ചതായാണ് വെളിപ്പെടുത്തല്‍. വരും ദിവസം നേവിയുടെ നേതൃത്വത്തിലുള്ള തിരച്ചിലിന് പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഹോട്ടലില്‍ നിന്നിറങ്ങിയ യുവതികളെ ആഡംബര വാഹനത്തില്‍ പിന്തുടര്‍ന്ന സൈജു തങ്കച്ചനോട് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയെങ്കിലും ഇതുവരെ എത്തിയിട്ടില്ല. കളമശേരി മെട്രോ സ്റ്റേഷനില്‍ ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹാജരാകാന്‍ അനുവദിച്ചിരിക്കുന്ന സമയം ഇന്ന് അവസാനിക്കാനിരിക്കെ സൈജു ഒളിവിലാണ് എന്നു പൊലീസ് പറയുന്നു. ഹാജരായില്ലെങ്കില്‍ അറസ്റ്റിനുള്ള നടപടികളിലേയ്ക്കു കടന്നേക്കും. സൈജു നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇയാളെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നും അറസ്റ്റു ചെയ്യുന്നത് പരിഗണിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇത് രേഖപ്പെടുത്തിയ കോടതി ഹര്‍ജി തീര്‍പ്പാക്കി. ഇതിനിടെ നഗരത്തിലെ ഹോട്ടലുകളില്‍ ലഹരി മരുന്നുകള്‍ എത്തിക്കുന്നതില്‍ ഇയാള്‍ക്കു മുഖ്യ പങ്കുണ്ട് എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതോടെ സൈജു പൊലീസിനു മുന്നില്‍ വരുന്നത് ഒഴിവാക്കാനായി മുങ്ങുകയായിരുന്നു എന്നാണ് വിവരം. അപകട ദിവസം ഇയാള്‍ ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ ഉടമയ്‌ക്കെതിരെയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....